• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ckmnews by ckmnews
September 17, 2026
in UPDATES
A A
വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി∙ വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വാഴവറ്റയിലെ വീട്ടിൽനിന്ന് 43 ലീറ്റർ വിദേശമദ്യവും 22 ലീറ്റർ വൈനുമാണ് പിടിച്ചെടുത്തത്. നിയമപ്രകാരം സൂക്ഷിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലിയ അളവിലുള്ള മദ്യമാണ് കണ്ടെത്തിയത്. മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് മദ്യം കണ്ടെത്തിയത്.

വൈദ്യ പരിശോധനയ്ക്കുശേഷം ആന്റോയെ വയനാട്ടിലേക്ക് കൊണ്ടുപോകും. ബത്തേരി കോടതിയിൽ ഹാജരാക്കും. ‘‘മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പു കേസിൽ ആവശ്യമായ രേഖകൾ ഞാൻ പൊലീസിനു നൽകി. എക്സൈസുമായി ബന്ധപ്പെട്ട ഏതോ കേസിലാണ് ഇപ്പോൾ അറസ്റ്റ്. ഞാൻ മദ്യപിക്കുന്ന ആളല്ല. ജീവിതത്തിൽ മദ്യപിച്ചിട്ടില്ല. മദ്യവുമായി ബന്ധമില്ല’’–ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു

ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സ്പോൺസർമാരായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ കേന്ദ്ര ഓഫിസ് ഉൾപ്പെടെ അഞ്ചിടത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കളമശേരിയിലെ ഓഫിസിനു പുറമേ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബവീട്, ആന്റോയുടെയും സഹോദരന്റെയും കാക്കനാട്ടെ ഫ്ലാറ്റുകൾ, കളമശേരിയിലെ ‘ഗോട്ട് ആഡ്’ എന്ന സ്ഥാപനത്തിന്റെ ഓഫിസ് എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ 5.45 മുതൽ പരിശോധന നടത്തിയത്. അർജന്റീന ക്രമക്കേടിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കളമശേരി പൊലീസ് കേസ് എടുത്തതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനാ വാറന്റുമായാണ് ഉദ്യോഗസ്ഥർ എത്തിയത്. റിപ്പോർട്ടർ ടിവിയിലെ പരിശോധന രാത്രി വൈകുംവരെ തുടർന്നു

6400 യുഎസ് ഡോളർ, യുഎഇ, ഘാന, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ കറൻസി, വിദേശ ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ, ലാപ്ടോപ്, ടാബ്, ഒട്ടേറെ രേഖകൾ എന്നിവ പിടിച്ചെടുത്തായി പൊലീസ് അറിയിച്ചു. ചാനലിലെത്തിയ പൊലീസ് ന്യൂസ് ഡെസ്കിൽ കയറി മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുത്തതായും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയതായും ആരോപിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.

അതിനിടെ, മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ആന്റോയ്ക്കും അജ്ഞാതരായ രണ്ടു പേർക്കുമെതിരെയാണ് സൈബർ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാജു പി.നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. കേസ് കളമശേരി പൊലീസിനു കൈമാറി. ഈ കേസിലും ആന്റോയെ ഉടൻ ചോദ്യം ചെയ്യും

മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്നതിന്റെ ഭാഗമായുള്ള നിയമപരമായ റെയ്ഡാണു റിപ്പോർട്ടർ ടിവിയുടെ ഓഫിസിൽ നടത്തിയതെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. എഫ്ഐആർ റജിസ്റ്റർ ചെയ്ത്, വാറന്റോടെയാണു റെയ്ഡ് നടത്തിയത്. വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ല. റെയ്ഡിന്റെ വാർത്ത താൻ അറിഞ്ഞത് അതേ ചാനലിൽ നിന്നാണ്. അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരമാണ് റിപ്പോർട്ടർ ചാനലിൽ എസ്ഐടി റെയ്ഡ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Related Posts

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
35
കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം
UPDATES

കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

November 5, 2026
10
എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം
UPDATES

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

November 5, 2026
43
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം
UPDATES

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

November 5, 2026
188
ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു
UPDATES

ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു

November 5, 2026
1.5k
ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം
UPDATES

ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

November 5, 2026
24
Next Post
തിരൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് ‘യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

തിരൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് 'യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

Recent News

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

November 5, 2026
110
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

November 5, 2026
61
സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

November 5, 2026
15
ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

November 5, 2026
726
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025