ഡൽഹി: പാർലമെന്റ് മാർച്ച് നടത്താൻ ഒരുങ്ങി സിഐടിയു. ഡിസംബർ 1ന് തൊഴിലാളികളെ അണിനിരത്തി പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും. പുതിയ ലേബർ കോഡ് പിൻവലിക്കുക. എല്ലാ ഇന്ത്യൻ തൊഴിലാളികൾക്കും 42,000 രൂപ മിനിമം വേതനം ഉറപ്പാക്കുക. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഉള്ള ഒഴിവുകൾ നികത്തുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാകും മാർച്ച് നടത്തുക.ഇന്ത്യൻ തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങളും മുൻനിർത്തി വലിയ പ്രക്ഷോഭം ഡൽഹിയിൽ സംഘടിപ്പിക്കുമെന്ന് എളമരം കരീം വ്യക്തമാക്കി. ഡിസംബർ 1ന് പതിനായിരകണക്കിന് തൊഴിലാളികൾ ഡൽഹി കേന്ദ്രീകരിച്ച് മാർച്ച് നടത്തും.
മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെതും. പുതിയ ലേബർ കോഡ് പിൻവലിക്കൽ പ്രധാനാവശ്യമാണ്. ഒരു പണിമുടക്കും ഒരു സ്ഥാപനത്തിലും നടത്താൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക പോലും വേണ്ടെന്നാണ് നിലവിൽ സർക്കാർ നിലപാട്.










