• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാക്കേജുചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ‘ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണം’; വേണം കര്‍ശന സുരക്ഷാപരിശോധന

ckmnews by ckmnews
December 3, 2024
in UPDATES
A A
പാക്കേജുചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ‘ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണം’; വേണം കര്‍ശന സുരക്ഷാപരിശോധന
0
SHARES
236
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാക്കേജുചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇന്ത്യയുടെ ഭക്ഷ്യ നിയന്ത്രണ സ്ഥാപനം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അറിയിപ്പ് അനുസരിച്ച് ഈ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ പരിശോധനകള്‍ക്കും ഓഡിറ്റിനും വിധേയമായിരിക്കും. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) സര്‍ട്ടിഫിക്കേഷന്‍ ആവശ്യകത ഒഴിവാക്കിയ സര്‍ക്കാരിന്‌റെ ഒക്ടോബറിലെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം.

പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ലൈസന്‍സുകളോ രജിസ്‌ട്രേഷനോ അനുവദിക്കുന്നതിന് മുമ്പ് നിര്‍മാതാക്കളും പ്രോസസ്സര്‍മാരും നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയരാകണം. പാക്കേജുചെയ്ത കുടിവെള്ളം പോലുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍, ഇപ്പോള്‍ എഫ്എസ്എസ്എഐ അംഗീകൃത മൂന്നാം കക്ഷി ഭക്ഷ്യ സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന വാര്‍ഷിക ഓഡിറ്റിന് വിധേയമാകേണ്ടതുണ്ട്. പാക്കേജുചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ‘ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണം’ എന്ന് ലേബല്‍ ചെയ്യാനുള്ള എഫ്എസ്എസ്എഐയുടെ നീക്കത്തിനര്‍ഥം ഈ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമല്ലെന്ന് അല്ല. പകരം, ഇത് കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ ഉറപ്പാക്കുന്നു എന്നാണ്.

ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തുന്നതിന് നിര്‍മാതാക്കളും ബിസിനസുകളും ഇപ്പോള്‍ പതിവ് പരിശോധനകളിലൂടെയും വാര്‍ഷിക ഓഡിറ്റിലൂടെയും കടന്നുപോകേണ്ടതുണ്ട്. ഈ നടപടി കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കാന്‍ പ്രാപ്തമാക്കുന്നു.

മുമ്പ്, പാക്കേജുചെയ്ത കുടിവെള്ള വ്യവസായം, ബിഐഎസും എഫ്എസ്എസ്എഐയും ഇരട്ട സര്‍ട്ടിഫിക്കേഷന്‍ ആവശ്യകതകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെ കാര്യക്ഷമമായ നിയന്ത്രണങ്ങള്‍ക്കായി വാദിച്ചിരുന്നു.പ്രത്യേകമായി, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, എഫ്എസ്എസ്എഐ എന്നീ രണ്ട് വ്യത്യസ്ത അധികാരികളില്‍ നിന്ന് സര്‍ട്ടിഫിക്കേഷനുകള്‍ നേടുന്നതിനുള്ള ആവശ്യകത നീക്കം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ ഇരട്ട സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ കാരണം, വര്‍ധിച്ച ചെലവുകള്‍, ഭരണപരമായ ബുദ്ധിമുട്ടുകള്‍, നടപടിക്രമങ്ങളുടെ കാലതാമസം എന്നിവ പോലുള്ള വെല്ലുവിളികള്‍ ബിസിനസുകള്‍ അഭിമുഖീകരിച്ചു.

ഒക്ടോബറില്‍, പാക്കേജ്ഡ് വാട്ടറിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം, പാക്കേജുചെയ്ത കുടിവെള്ളത്തിന്റെയും മിനറല്‍ വാട്ടറിന്റെയും എല്ലാ നിര്‍മാതാക്കളും ഇപ്പോള്‍ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നേടുന്നതിന് ഒരു മുന്‍വ്യവസ്ഥയായി വാര്‍ഷിക, അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍ക്ക് വിധേയരാകണം.

ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങള്‍ എന്തൊക്കെ?

എഫ്എസ്എസ്എഐ പ്രകാരം, എല്ലാ വര്‍ഷവും പതിവ് പരിശോധനകള്‍ക്കും ഓഡിറ്റിങ്ങിനും വിധേയമാകേണ്ട ഭക്ഷണങ്ങളാണ് ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങള്‍. എഫ്എസ്എസ്എഐ അംഗീകരിച്ച ഭക്ഷ്യസുരക്ഷാ ഓഡിറ്റിങ് ഏജന്‍സിയാണ് ബിസിനസുകള്‍ ഓഡിറ്റ് ചെയ്യേണ്ടത്.

ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ വരുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ ഇവയാണ്:

പാലുല്‍പ്പന്നങ്ങളും അനലോഗുകളും

കോഴി ഉള്‍പ്പെടെയുള്ള മാംസം, ഇറച്ചി ഉല്‍പ്പന്നങ്ങള്‍,

മോളസ്‌കുകള്‍, ക്രസ്റ്റേഷ്യനുകള്‍, എക്കിനോഡെര്‍മുകള്‍ എന്നിവയുള്‍പ്പെടെയുള്ള മത്സ്യവും മത്സ്യ ഉല്‍പ്പന്നങ്ങളും

മുട്ടയും മുട്ട ഉല്‍പ്പന്നങ്ങളും

പ്രത്യേക പോഷകാഹാര ഉപയോഗങ്ങള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍

തയ്യാറാക്കിയ ഭക്ഷണങ്ങള്‍

ഇന്ത്യന്‍ മധുരപലഹാരങ്ങള്‍

പോഷകങ്ങളും അവയുടെ പ്രിപ്പറേഷനുകളും.

Related Posts

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി
UPDATES

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
46
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം
UPDATES

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
33
വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
UPDATES

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും

August 10, 2026
80
യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി
UPDATES

യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി

August 10, 2026
245
കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു
UPDATES

കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു

August 10, 2026
42
ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
UPDATES

ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

August 10, 2026
59
Next Post
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ആയമാർ അറസ്റ്റിൽ, പോക്സോ ചുമത്തി

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ആയമാർ അറസ്റ്റിൽ, പോക്സോ ചുമത്തി

Recent News

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
46
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
33
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
219
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025