ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്നു വന്ന സ്കൂൾ തല കലോൽസവം ഖയാൽ 2026 സമാപിച്ചു.കലോത്സവം സ്കൂൾ പൂർവവിദ്യാർത്ഥിയും ക്ലബ് എഫ്.എം. ആർ.ജെയുമായ അനഘ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഒരിക്കൽ താനുമെത്തിയ അതേ സ്കൂൾ മുറ്റത്ത് അതിഥിയായി തിരിച്ചെത്തിയ അനഘയുടെ സാന്നിധ്യം വിദ്യാർത്ഥികൾക്ക് ആവേശമായി.അനഘയുടെ കവിത ആലാപനവും സദസിന് വേറിട്ടതാക്കി
പി.ടി.എ പ്രസിഡന്റ് ഷാജി ബിൻ ഹൈദർ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക ഷീന പി ശങ്കർ സ്കൂൾ പ്രിൻസിപ്പൽ ഡോ. സജ്ന ഷുക്കൂർ കലോത്സവം കൺവീനർ രാജലക്ഷ്മി പി.ആർ. എന്നിവർ സംസാരിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ വിദ്യാർത്ഥികൾ പാട്ടിലും ,നൃത്തത്തിലും ,അഭിനയത്തിലും ,താളവാദ്യങ്ങളിലും ഉൾപ്പെടെ മാറ്റുരച്ചു.വേദികളിൽ നിറഞ്ഞ കൈയടികൾക്കൊപ്പം വിജയത്തിന്റെ സന്തോഷവും മത്സരത്തിന്റെ ആവേശവും പങ്കുവെച്ച് കുട്ടികൾ ഖയാൽ 2026 അവിസ്മരണീയമാക്കി.










