പൊന്നാനി: കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ. ആർ.ഡി.എ.)പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ,ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബിന് സ്വീകരണം നൽകുന്നു.വെള്ളിയാഴ്ച ഒൻപതിന് പൊന്നാനി കൊല്ലൻപടിയിൽ നടക്കുന്ന കെ.എസ്.ആർ. ആർ.ഡി.എ. താലൂക്ക് കൺവെൻഷനിലാണ് മന്ത്രിക്ക് സ്വീകരണം നൽകുന്നത്. രാവിലെ 8.30 ന് കെ.എസ്.ആർ. ആർ.ഡി.എ. പൊന്നാനി താലൂക്ക് ഓഫീസ് കെ.പി. നൗഷാദ് അലി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അക്ബർ ഗ്രൂപ്പ് സി.എം.ഡി. ഡോ. കെ.വി. അബ്ദുൽ നാസർ മുഖ്യാതിഥിയാകും. കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസഹാജി മുഖ്യപ്രഭാഷണം നടത്തും. പൊന്നാനി നഗരസഭാ അധ്യക്ഷ സി.വി. സുധ, വാർഡ് കൗൺസിലർ റീന പ്രകാശൻ,പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസർ മോഹൻദാസ് എന്നിവർ വിശിഷ്ടാതിഥികളാവും.







