എടപ്പാൾ: അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി എം എൽ എ പറഞ്ഞു ചേകന്നൂർ എ ജെ ബി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.ഒരു കുട്ടിയുടെ ജീവിതത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ ഒരു അധ്യാപകന് കഴിയും.ഡോക്ടറെയും എൻജിനീയറെയും എംഎൽഎയും ഒക്കെ സൃഷ്ടിക്കുന്നത് അധ്യാപകരാണ് അതുകൊണ്ട് എല്ലാ തൊഴിലിലും വെച്ച് ഏറ്റവും മഹത്തരമാണ് അധ്യാപനമെന്ന് എംഎൽഎ പറഞ്ഞു.വിദ്യാലയത്തിലെ പൂർവ്വ അധ്യാപകരായിരുന്ന
ഇബ്രാഹിം മൂതൂർ , ടി പി അനിൽ പത്മിനി. പി. കെ എന്നിവരെ ആദരിച്ചു. സ്കൂൾ സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ അധ്യക്ഷത വഹിച്ചു .വിവിധ ഇടങ്ങളിൽ നടന്ന ചടങ്ങിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക ടീച്ചർ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി മോൾ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ജാഫർ,സുനിൽ കുറ്റിപ്പാല പ്രധാന അധ്യാപിക സിപി സതി ,എം ടി എ പ്രസിഡണ്ട് സുഹറ മൂതൂർ, പ്രേമകുമാരി. എ പി,ആകാശ്. കെ
ആലിയത്ത് എം വി, ജ്യോതി കൃഷ്ണ എന്നിവർ സംസാരിച്ചു.ഷറഫിയ, സീമ പി മുഹ്സിന, അഹന്യ,റഹീന,ലുബ്ന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







