കുമരനല്ലൂര്‍:അധ്യാപകദിനത്തോടനുബന്ധിച്ച് കുമരനല്ലൂർ SPOT FIT-ന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.ചടങ്ങിൽ SPOT FIT അംഗവും അധ്യാപകനുമായ സി. എം. അലി മാസ്റ്ററെ ആദരിച്ചു.അറിവിന്റെയും നന്മയുടെയും വെളിച്ചം പകർന്നു നൽകി നല്ല തലമുറയെ വാർത്തെടുക്കുന്ന അധ്യാപകരുടെ മഹത്തായ സേവനം ചടങ്ങിൽ അനുസ്മരിച്ചു.“മാതാ, പിതാ, ഗുരു, ദൈവം” എന്ന സങ്കൽപ്പത്തിൽ ഗുരുവിനുള്ള മഹത്തായ സ്ഥാനവും ചടങ്ങിൽ ഓർമിപ്പിച്ചു.കെ. അമിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഹനീഫ തെക്കനിത്തേതിൽ, സുൽത്താൻ, കബീർ, ഡോ.വി.കെ.അസീസ് മാസ്റ്റർ, എം. വി. ഫസൽ, വി. കെ. മുഹമ്മദാലി, നൗഷാദ് ടി. ടി.എം. വി. നാസർ, രമേഷ് വേളത്ത് എന്നിവർ ആശംസകൾ നേർന്നു. ജംഷീദ് കളയാടത്ത് സ്വാഗതവും പി. ടി. റഷീദ് നന്ദിയും പ്രകാശിപ്പിച്ചു.







