ചങ്ങരംകുളം:കഴിഞ്ഞ 7 വർഷമായി പ്രവർത്തിച്ചു വരുന്ന ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളുടെ ശാസ്ത്ര ഗവേഷണ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി കോൺസിറ്റ് എന്ന പേരിൽ നടത്തിവരുന്ന ഇന്റർനാഷണൽ കോൺഫ്രൻസിന്റെ അഞ്ചാമത് എഡിഷൻ ഡിസംബർ 5ന് കോലിക്കര ലെസ്സൺ ലെൻസ് ക്യാമ്പസ്സിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കാലത്ത് 9.30 മുതൽ രാത്രി 10 വരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎല്‍എ നിർവഹിക്കും,തൃശ്ശൂർ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർമാരായ വി സഞ്ചോ ജോസ്,ഡോക്ടർ രതി എം സി, സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി മുൻ ചെയർമാൻ ഡോക്ടർ ജോൺ ജെ ലാൽ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.പേപ്പർ പ്രസേന്റെഷന് പുറമെ ഹൈസ്‌കൂൾ,ഹയർ സെക്കണ്ടറി കുട്ടികൾക്കായുള്ള കലാ മത്സരങ്ങൾ,രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ വിധക്തരുമായുള്ള സംവാദം എന്നിവയും അന്നേ ദിവസം നടക്കും.വിദ്യാഭ്യാസ രംഗത്തെ കുറിച്ച് കൂടുതല്‍ അറിയാനും സംവദിക്കാനും കഴിയുന്ന രീതിയിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികളായ ഷാനവാസ് വട്ടത്തൂര്‍,യഹിയ ആമയം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു