എടപ്പാൾ: ഇസ്‌ലാമിക് ദഅവ സെന്റർ ദർസ് വിദ്യാർത്ഥികളുടെ രണ്ടു ദിവസമായി നടന്നു വരുന്ന സാഹിത്യ കലാ സംഗമം സമാപിച്ചു.എസ് ഐ കെ തങ്ങളുടെ പ്രാർത്ഥനയോടെ പ്രസിഡന്റ് വി.വി.റസാഖ് ഫൈസി പതാക ഉയർത്തി.കാസർഗോഡ് സഅദിയ്യ കോളേജ് പ്രോഫസർ മുഹമ്മദ് സ്വാലിഹ് സഅദി മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു.ദർസ് കമ്മിറ്റി ചെയർമാൻ അബുഹാജി എടപ്പാൾ , വാരിയത്ത് മുഹമ്മദലി പി പി നൗഫൽ സഅദി , നജീബ് അഹ്സനി, മുസ്ഥഫ ശുകപുരം പ്രസംഗിച്ചു. ശഫീഖ് അഹ്സനി ആമയൂർ സ്വാഗതവും ഫാരിസ് അഹ്സനി നന്ദിയും പറഞ്ഞു.







