• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

ckmnews by ckmnews
August 25, 2026
in UPDATES
A A
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓണം, ആഘോഷിക്കാത്ത മലയാളികള്‍ എവിടെയും ഉണ്ടാകില്ല. ഇത് കേവലം ഒരു ആഘോഷം എന്നതിലുപരി, കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമാണ് തിരുവോണം. തിരുവോണം കളറാക്കാനുള്ള അവസാനവട്ട ഓട്ടവുമായി ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ് ഇന്ന് മലയാളികള്‍. പൂവും ഓണക്കോടിയും ഓണസദ്യ വിഭവങ്ങളുമെല്ലാമായി ഇന്ന് രാത്രി വൈകുംവരെ വിപണി സജീവമായിരിക്കും. എന്നാല്‍ ഉത്രാടം വെറും ഒരു ദിവസം മാത്രമല്ല. പൊന്നോണക്കാലത്ത് ഉത്രാടദിനത്തിന് ഏറ്റവും വിശേഷപ്പെട്ട സ്ഥാനം തന്നെയാണ് പൗരാണിക കാലം മുതല്‍ നല്‍കിയിട്ടുള്ളത്

ഉത്രാടം ദിനം മഹാബലി ചക്രവര്‍ത്തിയുടെ വരവിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. തിരുവോണത്തിന് ഒരു ദിവസം മുമ്പ്, മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ പാതാളത്തില്‍ നിന്ന് പുറപ്പെടുന്നു എന്നാണ് വിശ്വാസം. ഈ സന്ദര്‍ശനം മലയാളികള്‍ക്ക് ഐശ്വര്യവും സമാധാനവും നല്‍കുന്ന സമയമായി കണക്കാക്കപ്പെടുന്നു.
കുടുംബസമേതമായി ഒരുമിച്ച് സദ്യ ഒരുക്കാനും പൂക്കളമിടാനും വീടു വൃത്തിയാക്കാനും ഉള്ള സമയമാണ്. മഹാബലി വരവിന്റെ പ്രതീക്ഷയും, ധര്‍മ്മവും സമത്വവും നിറഞ്ഞ ഭരണത്തിന്റെ ഓര്‍മ്മയും ഈ ദിനം പുതുക്കുന്നു. ഉത്രാടം, തിരുവോണത്തിന് മുന്നോടിയായി ആത്മീയമായ ഒരുക്കത്തിന്റെയും സ്‌നേഹത്തിന്റെ സന്ദേശമാണ് നല്‍കുന്നത്.

ഓണാഘോഷത്തിന്റെ അവസാനഘട്ട ഒരുക്കത്തിനാണ് ഉത്രാടപ്പാച്ചില്‍ എന്ന് പറയുന്നത്. സദ്യവട്ടങ്ങള്‍ക്കായി മലയാളികള്‍ ഓണത്തലേന്ന് ചന്തകളില്‍ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങാന്‍ എത്തുന്നു. ചന്തകളും വഴിയോരങ്ങളും വളരെ തിരക്കുപിടിച്ചുകാണുന്ന ഒരു ദിവസം കൂടിയാണ് ഉത്രാടം.

ഓണത്തിന് ആവശ്യമായ സാധനങ്ങളൊക്കെ ഈ ദിവസം വാങ്ങിക്കൂട്ടും. സാമഗ്രികളൊക്കെ വാങ്ങിക്കഴിയുമ്പോള്‍ പോക്കറ്റ് കാലിയാകും എന്നതാണ് മറ്റൊരു പ്രത്യേകത. എങ്കിലും മലയാളികള്‍ കാശ് നോക്കാതെ ആവശ്യം നോക്കി ചെലവാക്കും എന്നാണ് പറച്ചില്‍. ഉത്രാടനാളുകളില്‍ വിപണികള്‍ വളരെ വൈകിയും സജീവമായിരിക്കും. പച്ചക്കറിക്കടകളിലും പലവ്യഞ്ജനക്കടകളിലും തുണിക്കടകളിലും നിന്നു തിരിയാന്‍ കഴിയാത്തവിധം തിരക്കുമായിരിക്കും.

മുറ്റത്ത് പൂക്കളമിടുന്നത് ഉത്രാടം നാളില്‍ ഏറ്റവും വലുതാകുന്നു. ഈ ദിവസം പ്രത്യേക പൂക്കള്‍ ഉപയോഗിച്ച് അലങ്കാരമൊരുക്കുന്നു. കൂടാതെ വീട്ടിലെ വലിയ വിളക്കുകള്‍ പുളിയും ചാരവുമുപയോഗിച്ച് കഴുകി,വൈകുന്നേരം എണ്ണയൊഴിച്ച് ഉത്രാട വിളക്ക് കത്തിക്കുന്നു. ദേവതാ ചിത്രങ്ങള്‍ പൂമാലകളോടെ അലങ്കരിക്കുന്നു.

ഉത്രാടത്തിലെ തെയ്യക്കോലങ്ങള്‍

ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഓണക്കാലത്ത് നാട്ടുവഴികളിലൂടെയും വീടുകള്‍ കയറിയിറങ്ങിയും ഓണക്കാലം അറിയിച്ചെത്തുന്ന ആടിവേടന്‍ തെയ്യങ്ങളുണ്ട്. ആധിയും വ്യാധിയും ഒഴിഞ്ഞ നല്ലൊരു ഓണക്കാലത്തിനായി പ്രാര്‍ഥിക്കുന്ന ജനതയെ തെയ്യക്കോലങ്ങള്‍ക്കു മുന്‍പില്‍ കാണാന്‍ കഴിയും.കുട്ടികള്‍ കോലം കെട്ടി വീടുകള്‍ കയറിയിറങ്ങി അനുഗ്രഹം ചൊരിയുന്നു. ആടിവേടന്‍ തെയ്യത്തിനു പിറകെ ഓണത്താര്‍ തെയ്യവും രംഗപ്രവേശം ചെയ്യും

Related Posts

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കി വട്ടംകുളം സ്വദേശിനി സുലൈഖ
UPDATES

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കി വട്ടംകുളം സ്വദേശിനി സുലൈഖ

November 24, 2026
182
നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി പൂട്ടിട്ടു, പിന്നാലെ പൂട്ട് തകർത്തു,അറസ്റ്റ്; കാറോടിച്ചത് 17-കാരൻ
UPDATES

നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി പൂട്ടിട്ടു, പിന്നാലെ പൂട്ട് തകർത്തു,അറസ്റ്റ്; കാറോടിച്ചത് 17-കാരൻ

November 24, 2026
210
വ്യത്യസ്തമായ ഒന്നാം വാർഷികവുമായി ചങ്ങരംകുളം MEC7 ലേഡീസ് സെന്റർ
UPDATES

വ്യത്യസ്തമായ ഒന്നാം വാർഷികവുമായി ചങ്ങരംകുളം MEC7 ലേഡീസ് സെന്റർ

November 24, 2026
209
ഹോട്ടൽ ജീവനക്കാർക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ജീവനക്കാർക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

November 24, 2026
34
കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി
UPDATES

കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി

November 24, 2026
32
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്
UPDATES

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

November 24, 2026
161
Next Post
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

ഇന്ന് നബിദിനം 'പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

Recent News

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി; ഉണ്ണിത്താനെ ശരിവച്ച് ജെഎസ് അഖിൽ

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി; ഉണ്ണിത്താനെ ശരിവച്ച് ജെഎസ് അഖിൽ

November 24, 2026
0
ലഹരിവേട്ടയ്ക്കായി ഡാൻസാഫ് സംഘത്തിന് തോക്കും; ആയുധം കൈകാര്യംചെയ്യേണ്ടിവന്നാൽ ഒരുങ്ങിയിരിക്കണം

ലഹരിവേട്ടയ്ക്കായി ഡാൻസാഫ് സംഘത്തിന് തോക്കും; ആയുധം കൈകാര്യംചെയ്യേണ്ടിവന്നാൽ ഒരുങ്ങിയിരിക്കണം

November 24, 2026
0
പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

November 24, 2026
63
വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

November 24, 2026
33
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025