ചങ്ങരംകുളം:ഖൽബിലുണ്ട് എന്റെ നബി എന്ന ശീർഷകത്തിൽ പന്താവൂർ ഇർശാദ് ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഈദേ മീലാദ് ക്യാമ്പയിൻ ഭാഗമായി സമാധാന സന്ദേശറാലിയും പ്രകീർത്തന സദസ്സും നടന്നു.പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാടിന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ കേരള ഹസൻ ഹാജി, പ്രകീർത്തന സദസ്സ് ഉദ്ഘാടനം ചെയ്തു.ഖത്തർ അൽ സുവൈദ് ഗ്രൂപ്പ് എം ഡി ഡോ ഹംസ അൽ സുവൈദ് മുഖ്യാഥിതിയായി.വിദ്യാർഥികളുടെ വിവിധ കലാപ്രകടനങ്ങളോടെ നടന്ന റാലിക്ക് ഭാരവാഹികളായ വാരിയത്ത് മുഹമ്മദലി ,അബ്ദുൽ ജലീൽ അഹ്സനി , ഹസൻ നെല്ലിശ്ശേരി , പി പി നൗഫൽ സഅദി, കെ എം ശരീഫ് ബുഖാരി, അബ്ദുൽ ബാരി സിദ്ധീഖി, കെ പി എം ബശീർ സഖാഫി ,വി.കെ അലവി ഹാജി,നൂറുദ്ദീൻ ബുഖാരി , ഹാശിർ സഖാഫി കരേക്കാട്, പി എം മുഹമ്മദ് സലിം തുടങ്ങിയവർ നേതൃത്വം നൽകി.






