• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി 4000 കിലോമീറ്റർ അകലെ! നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ നിന്നും രാത്രി രക്ഷപ്പെടുത്തി കേരള പൊലീസ്

ckmnews by ckmnews
August 21, 2026
in UPDATES
A A
കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി 4000 കിലോമീറ്റർ അകലെ! നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ നിന്നും രാത്രി രക്ഷപ്പെടുത്തി കേരള പൊലീസ്
0
SHARES
550
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

.

കൊച്ചി: കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് 13കാരിയെ കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കി. തുടർന്ന് കുറുപ്പംപടിയിൽ നിന്നുള്ള പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി.

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു.ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്. പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും മനസ്സിലാക്കിയ അന്വേഷണ സംഘം ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി.പകൽ സമയത്ത് പൊലീസ് വാഹനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പൊലീസ് അറിയിച്ചു.

ഇതോടെ അർധരാത്രിയോടെ പ്രദേശത്തേക്ക് പോകാൻ അന്വേഷണ സംഘം തീരുമാനിച്ചു.എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു.കുറുപ്പംപടി സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങൾ നൽകി. രാത്രി 12 മണിയോടെ വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് പൊലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയായി വാഹനങ്ങൾ നിർത്തി. തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ നടന്ന് പ്രദേശത്തേക്ക് പ്രവേശിച്ചു.കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളിൽ അലോകിന്റെ വീട് കണ്ടെത്തുന്നതും ദുഷ്കരമായിരുന്നു. ഒടുവിൽ വീട് തിരിച്ചറിഞ്ഞ് പൊലീസ് സംഘം വീടിന് ചുറ്റും വളയം തീർത്തു.

ഇതിനിടെ സമീപ വീടുകളിലുള്ളവരും ഉണർന്നെത്തി.ചെറിയ വാക്കുതർക്കത്തിനൊടുവിൽ പൊലീസ് അലോകിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു..അപകടസാധ്യത നിറഞ്ഞ നക്സൽ ബാധിത പ്രദേശത്ത് നിന്ന് പെൺകുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ച അന്വേഷണ സംഘം പെൺകുട്ടിയുമായി കേരളത്തിലേക്ക് മടങ്ങി. സബ് ഇൻസ്പെക്ടർ കെ.എം അബി, സീനിയർ സി പി ഒ മാരായ എൻ.പി ബിന്ദു , അരുൺ കെ കരുണൻ ,രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related Posts

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി
UPDATES

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
5
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു
UPDATES

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
139
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ
UPDATES

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
36
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി
UPDATES

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
135
ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
UPDATES

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

October 6, 2026
188
പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ
UPDATES

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
51
Next Post
കോളേജ് ഓണാഘോഷത്തിനിടെ കാറിൽനിന്ന് എംഡിഎംഎ പിടിച്ചു; പോലീസിനെ കണ്ട് ഓടി വിദ്യാർഥികൾ | വീഡിയോ

കോളേജ് ഓണാഘോഷത്തിനിടെ കാറിൽനിന്ന് എംഡിഎംഎ പിടിച്ചു; പോലീസിനെ കണ്ട് ഓടി വിദ്യാർഥികൾ | വീഡിയോ

Recent News

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
5
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
139
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
36
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
135
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025