ചങ്ങരംകുളം:സെപ്തംബർ 4, 5, 6 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി രജിസ്ട്രേഷൻ ആലംകോട് പഞ്ചായത്തില്‍ ആരംഭിച്ചു.ആലംകോട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷഫീർ ചിയാനൂരിന്റെ രജിസ്ട്രേഷൻ നിർവഹിച്ച് പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പിപി. യൂസുഫലി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് സികെ അഷ്‌റഫ്,ആലംകോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അൽത്താഫ് നജാത്ത്, വൈസ് പ്രസിഡന്റ് ഷാഫി പെരുമുക്ക്,ആലംകോട് പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് ഷിനാസ് എന്നിവർ പങ്കെടുത്തു.







