• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമിത വേഗത്തിൽ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കാർ ഡിവൈ‍ഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; 2 പേർക്ക് ദാരുണാന്ത്യം

ckmnews by ckmnews
December 2, 2024
in UPDATES
A A
അമിത വേഗത്തിൽ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കാർ ഡിവൈ‍ഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; 2 പേർക്ക് ദാരുണാന്ത്യം
0
SHARES
968
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അമിത വേഗത്തിൽ ഓടിച്ച വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടശേഷം റോഡിന്റെ മറുവശത്തുകൂടി പോവുകയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറി. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുജറാത്തിലെ അഹ്മദാബാദിലാണ് സംഭവം. ദാരുണമായ അപകടം സംഭവസ്ഥലത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി മർദിച്ച ശേഷം പൊലീസിന് കൈമാറി. കഴി‌ഞ്ഞ ദിവസം രാത്രി അഹ്മദാബാദിലെ നരോദ – ദെഗാം റോഡിൽ സഞ്ചരിക്കുകയായിരുന്ന ഹ്യൂണ്ടായ് ക്രെറ്റ എസ്‍യുവിയാണ് അപകടമുണ്ടാക്കിയത്. കാറിന് പുറമെ ഒരു ഓട്ടോറിക്ഷയെയും സിസിടിവി ദൃശ്യങ്ങളിൽ കാണാം. അമിത വേഗത്തിൽ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്യുന്ന കാർ നിയന്ത്രണംവിട്ട് തൊട്ടടുത്ത ലേനിലേക്ക് കയറി. തുടർന്നാണ് ഡിവൈ‍ഡറിൽ ഇടിച്ച് ഉയർന്നുപൊങ്ങിയത്. അമിത വേഗത കാരണം അഞ്ച് സെക്കന്റോളം നിലംതൊടാതെ കാർ വിപരീത ദിശയിലെ ലേനിലേക്ക് തെറിച്ചുവീഴുകയായിരുന്നു. 

റോഡിന്റെ മറുവശത്തു കൂടി ഹോണ്ട ആക്ടീവ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളുടെ പുറത്തേക്കാണ് വാഹനം പതിച്ചത്. സ്കൂട്ടർ യാത്രക്കാരായ അമിത് റാത്തോഡ് (26), വിശാൽ റാത്തോഡ് (27) എന്നിവർ തൽക്ഷണം മരിച്ചു. സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ, കാർ ഓടിച്ചിരുന്ന ഗോപാൽ പട്ടേൽ എന്നയാളെ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി മർദിച്ചു. തുടർന്ന് പൊലീസിന് കൈമാറി. ഇയാളെ അറസ്റ്റ് ചെയ്തതായും കേസെടുത്തിട്ടുണ്ടെന്നും പിന്നീട് പൊലീസ് അറിയിച്ചു.

Related Posts

നടുവട്ടം സെന്ററിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന തൊണ്ടിയിൽ അബ്ദുട്ടി നിര്യാതനായി
UPDATES

നടുവട്ടം സെന്ററിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന തൊണ്ടിയിൽ അബ്ദുട്ടി നിര്യാതനായി

May 13, 2026
96
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്;പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന
UPDATES

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്;പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന

May 13, 2026
67
പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍
UPDATES

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

May 13, 2026
43
എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍
UPDATES

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

May 13, 2026
4
ഏറെ ഹൃദയവേദനയോടെ, ആദരാഞ്ജലികൾ’; മങ്കടയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥികള്‍ മരിച്ചതിൽ കെ സി വേണുഗോപാൽ
UPDATES

ഏറെ ഹൃദയവേദനയോടെ, ആദരാഞ്ജലികൾ’; മങ്കടയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥികള്‍ മരിച്ചതിൽ കെ സി വേണുഗോപാൽ

May 13, 2026
391
അമ്മ’യിലെ തൊഴില്‍ പീഡന പരാതി: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍
UPDATES

അമ്മ’യിലെ തൊഴില്‍ പീഡന പരാതി: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍

May 13, 2026
54
Next Post
ചാർജ് ചെയ്ത മൊബൈൽ ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ വൈദ്യുതാഘാതം; 22കാരിക്ക് ദാരുണാന്ത്യം

ചാർജ് ചെയ്ത മൊബൈൽ ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ വൈദ്യുതാഘാതം; 22കാരിക്ക് ദാരുണാന്ത്യം

Recent News

“അമ്മ”യിൽ നിന്ന് രാജി വെച്ച് അൻസിബ,കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ

“അമ്മ”യിൽ നിന്ന് രാജി വെച്ച് അൻസിബ,കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ

May 13, 2026
3
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

May 13, 2026
2
CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 85.20 % വിജയം

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 85.20 % വിജയം

May 13, 2026
1
സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

May 13, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025