ചങ്ങരംകുളം:അലംങ്കോട്,നന്നംമുക്ക് പഞ്ചായത്തുകളും പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂർ ആമയം പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ചങ്ങരംകുളം മേഖലാ മുസ്ലീം ലീഗ് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.എ.വി.അഹമ്മദ് (പ്രസിഡൻ്റ്)ഷാനവാസ് വട്ടത്തൂർ (ജനറൽ സെക്രട്ടറി) ഹമീദ് ചെറവല്ലൂർ (ഖജാഞ്ചി) ടി.വി. അഹമ്മദുണ്ണി(ഓർഗനൈസിംഗ് സെക്രട്ടറി).പി.എം.കെ.കാഞ്ഞിയൂർ,സി.കെ.വാപ്പനു,എ.വി.അബ്ദുറു,കെ.വി.എ.കാദർ(വൈ: പ്രസിഡൻ്റ്മാർ), എം.വി.മൊയ്തുണ്ണി,ഇ.നൂറുദ്ദീൻ,ആഷിഖ് നന്നംമുക്ക്,അബൂബക്കർ പെരുമുക്ക് (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.പൊന്നാനി മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ശമീർ ഇടിയാട്ടേൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജനറൽ കൗൺസിൽ യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.പി. യൂസഫലി ഉദ്ഘാടനം ചെയ്തു. സുഹ്റ മമ്പാട് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഇ.പി. ഏനു സുബൈർ ചെറവല്ലൂർ,പി.വി.നാസർ, ടി.വി നസീർ,എം.കെ.അൻവർ , ഉമ്മർ തലാപ്പിൽ,കാട്ടിൽ അഷ്റഫ്,തുടങ്ങിയവർ പ്രസംഗിച്ചു.36 വർഷങ്ങൾക്ക് മുമ്പ് ചങ്ങരംകുളം കേന്ദ്രീകരിച്ച് മുസ്ലീം ലീഗ് സംഘാടനത്തിനായ് ഒരു ആസ്ഥാനം എന്ന ചിന്തയിൽ നിന്നാണ് ചങ്ങരംകുളം മേഖലാ മുസ്ലീം ലീഗ് എന്ന ആശയം വരുന്നത്.യു.എ.ഇ.യിലെ വിവിധ എമിറേറ്റ്സുകളിലുണ്ടായിരുന്ന അന്നത്തെ ചങ്ങരംകുളം മേഖലയിലെ കെ.എം.സി.സി.നേതാക്കളായ വി. മുഹമ്മദുണ്ണി ഹാജി, സി.പി. കുഞ്ഞാവ ഹാജി,എൻ.ആലികുട്ടി ഹാജി, പി.എം. കെ. കാഞ്ഞിയൂർ,മാണിശ്ശേരി അബ്ദുള്ള കുട്ടി,ഇ.വി. മുഹമ്മദുണ്ണി ഹാജി, എം.അബ്ബാസലി,സി.എ ആലികുട്ടി ഹാജി, കുഞ്ഞുമുഹമ്മദ് കോക്കൂർ തുടങ്ങിയവർ മുൻകൈ എടുത്ത് രൂപീകൃതമായതാണ് ചങ്ങരംകുളം മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി.കഴിഞ്ഞ 36 വർഷമായി ചങ്ങരംകുളം ഹൈവേയിൽ വിശാലമായ സൗകര്യത്തോടെ സ്വന്തമായ ഒരു ഓഫീസ് കെട്ടിടം പ്രവർത്തിച്ചു വരുന്നു.അഷ്റഫ് കോക്കൂർ,സി.എം.യൂസഫ്, ഇ.വി. ഹൈദ്രുഹാജി, ഇ.പി. ഏനു, മണാളത്ത് മുഹമ്മദ്, പി.പി. യൂസഫലി,എ.വി. അബ്ദുറു,പി.എം. കെ.കാഞ്ഞിയൂർ, കെ.വി.എ.കാദർ, തുടങ്ങിയ പ്രമുഖർ കഴിഞ്ഞ കാലങ്ങളിൽ മേഖലാ മുസ്ലീം ലീഗ് കമ്മിറ്റിയുടെ വിവിധ കമ്മിറ്റികളിലായി നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.







