ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയും വിവിധ സേവനപ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി മേഖലയിലെ മികച്ച സേവനം കാഴ്ചവെച്ചതും ദീർഘകാലമായി ജനസേവനത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നതുമായ പ്രമുഖ ഡോക്ടർമാരായ ഡോക്ടർ പവിത്രൻ, ചങ്ങരംകുളം, ഡോക്ടർ രാംകുമാർ ചങ്ങരംകുളം ,ഡോക്ടർ രോഹിത് ശശിധരൻ, എടപ്പാൾ ഹോസ്പിറ്റൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. തുടർന്ന് ക്ലബ്ബിന്റെ ഹംഗർ പ്രോജക്ടിന്റെ ഭാഗമായി തവനൂർ നിർഭയ സ്ഥാപനത്തിന് ഭക്ഷണ കിറ്റുകൾ കൈമാറി.പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ചങ്ങരംക്കുളം പോലീസ് സ്റ്റേഷൻ, മുക്കുതല ഗവൺമെന്റ് സ്കൂൾ,ചങ്ങരങ്ങുളം ദേശീയപാത എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. കൂടാതെ നിരവധി അംഗങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് ചന്ദ്രനന്ദൻ,സെക്രട്ടറിജനാർദ്ദനൻ പട്ടേരി,ട്രഷറർ ഉമ്മർ കുളങ്ങര, മലപ്പുറം ജില്ലാ യൂത്ത് കോ-ഓർഡിനേറ്ററും, വൈസ് പ്രസിഡന്റുമായ ദിലീപ് ചങ്ങരങ്ങുളം, ഷിബു വിവി,ബഷീർ സ്റ്റൈലോ,മൊയ്ദു,റജീബ്, റഫീഖ് ,നൗഷാദ് എന്നിവരുള്‍പ്പെടെ നിരവധി ലയൺസ് അംഗങ്ങൾ പങ്കെടുത്തു.







