കോഴിക്കോട്:ബെംഗളൂരുവിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിന് പിന്നാലെ ലോറിയിടിച്ച് മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടില്‍ റിട്ട. അധ്യാപകന്‍ പൃഥിരാജ് മുടക്കല്ലൂരിന്റെ മകള്‍ മേഥ പൃഥിരാജ് (30) ആണ് മരിച്ചത്. ബെംഗളൂരു എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരിയായ മേഥ ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ 9ന് ഇലക്ട്രോണിക് സിറ്റിയിലായിരുന്നു അപകടം. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണ മേഥയെ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു.







