അതിരപ്പിള്ളി: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ തോളെല്ലിന് പൊട്ടലുണ്ട്.പുലർച്ചെ ആറുമണിയോടെയാണ് സംഭവം നടന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചി, വാച്ചർമാരായ നടരാജൻ, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. മണികണ്ഠന്റെ തോളെല്ലിനാണ് പരിക്കേറ്റത്.
പ്രദേശത്തെ സൗരോർജ വൈദ്യുതി വേലി തകർത്ത് കാട്ടാന എത്തിയ വിവരമറിഞ്ഞാണ് രാത്രി പെട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് റോഡിലൂടെ പാഞ്ഞടുത്ത ആന ഉദ്യോഗസ്ഥരെ ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്.







