• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

ckmnews by ckmnews
August 12, 2026
in National
A A
പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: പാൻമസാല പായ്ക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക് രഹിത വസ്തുക്കൾ നിർബന്ധമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) പുതിയ ഉത്തരവ്. പ്ലാസ്റ്റിക്, അലുമിനിയം ഫോയിൽ, മെറ്റലൈസ്ഡ് ലെയറുകൾ എന്നിവ ഇനിമുതൽ പാൻമസാല പാക്കേജിങ്ങിനായി ഉപയോഗിക്കാൻ പാടില്ല. കഴിഞ്ഞ തിങ്കളാഴ്ച ഗസറ്റിൽ പ്രസിദ്ധീകരിച്ച ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് (പാക്കേജിങ്) ഭേദഗതി റെഗുലേഷൻസ് 2026’ വഴിയാണ് കേന്ദ്രം ഈ മാറ്റം പ്രാബല്യത്തിൽ കൊണ്ടുവന്നത്.2018-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് (പാക്കേജിങ്) ചട്ടങ്ങളിലെ ഷെഡ്യൂൾ 4-ൽ പാൻമസാലയെ ഒരു പുതിയ വിഭാഗമായി ഉൾപ്പെടുത്തിയാണ് ഈ ഭേദഗതി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എഫ്.എസ്.എസ്.എ.ഐ.യുടെ പുതിയ നിർദേശപ്രകാരം പേപ്പർ, പേപ്പർബോർഡ്, സെല്ലുലോസ് അല്ലെങ്കിൽ പ്രകൃതിദത്തമായ മറ്റു വസ്തുക്കൾ എന്നിവ മാത്രമേ പാക്കേജിങ്ങിനായി ഉപയോഗിക്കാവൂ. ഇവ പൂർണമായി പ്ലാസ്റ്റിക് രഹിതമായിരിക്കണം. പോളിയെത്തിലീൻ, പോളിപ്രൊപ്പിലീൻ, പോളിയെസ്റ്റർ, പോളിവിനൈൽ ക്ലോറൈഡ് (പി.വി.സി.) തുടങ്ങിയ സിന്തറ്റിക് പോളിമറുകളോ അവയുടെ ലെയറുകളോ അടങ്ങിയ പായ്ക്കറ്റുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് വിജ്ഞാപനത്തിലുണ്ട്.

പരമ്പരാഗത പ്ലാസ്റ്റിക് കവറുകൾക്ക് മാത്രമല്ല വിലക്ക് ബാധകമാവുക. പുറംഭാഗത്ത് പേപ്പർ ഉപയോഗിക്കുകയും ഉള്ളിൽ പ്ലാസ്റ്റിക്കോ അലുമിനിയം ലെയറുകളോ ഉള്ളതുമായ കോമ്പോസിറ്റ് പാക്കറ്റുകളും ഇനി ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ടിൻ, ഗ്ലാസ് കണ്ടെയ്‌നറുകൾ എന്നിവയിൽ പാൻമസാല പായ്ക്ക് ചെയ്ത് വിൽക്കാൻ എഫ്.എസ്.എസ്.എ.ഐ. പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഭാഗമായ 2016-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചില വ്യവസ്ഥകളും ഇനി പാൻമസാല പാക്കേജിങ്ങിന് ബാധകമായിരിക്കും.

ഏപ്രിൽ 28-നാണ് എഫ്.എസ്.എസ്.എ.ഐ. ഇത്തരമൊരു ഭേദഗതിയുടെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുജനങ്ങൾക്കും ബന്ധപ്പെട്ട മേഖലയിലുള്ളവർക്കും പരാതികളും നിർദേശങ്ങളും അറിയിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അംഗീകാരത്തോടെ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പുതിയ നിയന്ത്രണങ്ങൾ ഉടനടി പ്രാബല്യത്തിൽ വന്നു.

Related Posts

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി
National

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

August 12, 2026
8
സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി
National

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി

August 11, 2026
128
‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്
National

‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്

August 11, 2026
76
ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം
National

ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം

August 10, 2026
71
ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ
National

ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

August 8, 2026
46
വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; ഹർജി പിൻവലിക്കും
National

വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; ഹർജി പിൻവലിക്കും

August 7, 2026
268
Next Post
കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

Recent News

അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം

അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം

August 12, 2026
0
അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു; മൂന്നുപേർക്ക് പരിക്ക്

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു; മൂന്നുപേർക്ക് പരിക്ക്

August 12, 2026
1
മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

August 12, 2026
139
കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

August 12, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025