• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ckmnews by ckmnews
August 8, 2026
in Kerala
A A
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്
0
SHARES
234
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നിരവധി കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ആലുവ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആര്‍. അധിക്ഷേപം, കലാപ ശ്രമം, ഐടി ആക്ട് 67, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. മനോജ് ജോസ് എന്നയാളുടെ പരാതിയിലാണ് ആലുവ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കില്‍ വെല്ലുവിളി പോസ്റ്റിട്ടതിലും നേരത്തെ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയിലായിരുന്നു നടപടി. കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ‘വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്’ എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.

അതേസമയം, കേരള പൊലീസ് തെരച്ചിൽ വ്യാപകമാക്കവെ ഒളിവിലിരുന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അ‍ർജുൻ ആയങ്കി രംഗത്ത് വന്നിരുന്നു. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്നായിരുന്നു സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചു കൊണ്ടാണ് അ‍ർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.

അർജുൻ ആയങ്കിക്കെതിരെ നിലവിൽ രണ്ട് കേസുകളാണുള്ളത്. ഇതിൽ കോതമംഗലത്തെ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അർജുൻ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അർജുൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെൻഷൻ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്.

Related Posts

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം
Kerala

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

September 23, 2026
0
മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന
Kerala

മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന

September 23, 2026
0
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

September 23, 2026
40
വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
Kerala

വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

September 23, 2026
2
ബംഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂനമർദം; കേരളത്തിൽ മഴ കൂടും, ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ബംഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂനമർദം; കേരളത്തിൽ മഴ കൂടും, ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

September 23, 2026
18
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

September 23, 2026
14
Next Post
സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്: സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം

സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്: സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം

Recent News

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

September 23, 2026
0
മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന

മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന

September 23, 2026
0
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

September 23, 2026
40
വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

September 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025