പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി”വിജ്ഞാന കേരളം” മെഗാ തൊഴിൽ മേളയോടനുബന്ധിച്ച് Interview Readiness Building പ്രോഗ്രാം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ഒ എൻ വി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് സാബിറ ശറഫുദ്ധീൻ ആദ്ധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ ഇകെ മെമ്പർമാരായ അഡ്വ:നിയാസ്,ഫാത്തിമ ചന്ദനത്തേൽ,എകെ സുബൈർ, BDO ഷിൽജി എന്നിവർ ആശംസകൾ അറിയിച്ചു. ട്രെയിനർ ആയിഷ ബഷീർ ഉദ്യോഗാർഥികൾക്ക് ക്ലാസെടുത്തു.വിജ്ഞാന കേരളം ഇന്റേൺ ഷംന സ്വാഗതവും, ജോയിന്റ് BDO റാഫി തോമസ് നന്ദിയും പറഞ്ഞു







