• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

ckmnews by ckmnews
August 6, 2026
in Crime, Kerala
A A
ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക
0
SHARES
719
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: ഗുരുവായൂരിൽ പെൺവേഷത്തിലെത്തി യുവതിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിൽ പ്രണയബന്ധം ഭാര്യയെ അറിയിച്ചതിലെ പക. തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തിൽ പ്രസാദ്,​ ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്,​ തൈപ്പറമ്പിൽ ബിനീഷ്,​ തേങ്ങിൽ ഷാഹിദ്,​ കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 16 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു.ഒട്ടേറെ വധശ്രമക്കേസുകളിൽ പ്രതി കൂടിയാണ് പ്രസാദ്. വധശ്രമം, സംഘം ചേർന്നുള്ള ഗൂഢാലോചന, വധശ്രമത്തിന് പദ്ധതിയിടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

പൊലീസ് പറയുന്നതിങ്ങനെ

പ്രസാദിന് ഭാര്യയും മക്കളുമുണ്ട്. ഭാര്യ ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്. തൊടുപുഴ സ്വദേശിയായ മറ്റൊരു യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. പ്രസാദുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ യുവതി പ്രസാദുമൊത്തുള്ള ചിത്രങ്ങൾ ഭാര്യക്കയച്ച് കൊടുത്തു. തുടർന്ന് പ്രസാദിന്റെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടായി. ഇതിനിടെ യുവതി തൃശൂരിലെ സ്‌‌പായിൽ ജോലിക്കെത്തി.ചിത്രങ്ങൾ ഭാര്യക്കയച്ചതിലെ വൈരാഗ്യത്തിൽ യുവതിയെ കൊല്ലാൻ പ്രസാദും സുഹൃത്തുക്കളും പദ്ധതിയിട്ടു. യുവതി തൃശൂരിൽ എവിടെയോ ഉണ്ടെന്ന് മാത്രമേ പ്രസാദിന് അറിയുമായിരുന്നുള്ളൂ. രണ്ട് വാഹനങ്ങളിലായാണ് പ്രസാദും സംഘവും യുവതിയെ തെരഞ്ഞത്. പ്രസാദ് പെൺവേഷത്തിൽ ആദർശിനൊപ്പം ബൈക്കിലും മറ്റുള്ളവ‌ർ ഇന്നോവ കാറിലുമായിരുന്നു സഞ്ചാരം.

ഇതിനിടെ യുവതി ഗുരുവായൂരിലുണ്ടെന്നറിഞ്ഞ് സംഘം ഇവിടെയെത്തി. ഏറെനേരം പ്രദേശത്ത് കറങ്ങിനടന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പ്രസാദ് പെൺവേഷമണിഞ്ഞത്. ബൈക്കിലൊരു യുവതി ഏറെനേരമായി കറങ്ങിനടക്കുന്നത് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽപ്പെടുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പടിഞ്ഞാറെനടയിൽ നിന്നാണ് പ്രസാദിനെ പിടികൂടിയത്. ഒരാളെ കാണാൻ വന്നതാണെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ സത്യം വെളിപ്പെടുത്തുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലോഡ്‌ജിൽ നിന്ന് സംഘത്തിലെ മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് വധശ്രമത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

Related Posts

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ
Kerala

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

August 8, 2026
4
മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ
Kerala

മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

August 8, 2026
15
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 8, 2026
47
സത്യവാങ്മൂലത്തില്‍ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി
Kerala

സത്യവാങ്മൂലത്തില്‍ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി

August 8, 2026
113
അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍
Kerala

അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍

August 8, 2026
2.2k
സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്: സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം
Kerala

സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്: സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം

August 8, 2026
69
Next Post
ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Recent News

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

August 8, 2026
140
പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

August 8, 2026
4
മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

August 8, 2026
15
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 8, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025