• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

ckmnews by ckmnews
August 6, 2026
in Kerala, Politics
A A
മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുനലൂർ: ആശുപത്രികൾക്കുള്ളിൽ കൊടിപിടിച്ച് രാഷ്ട്രീയപ്രവർത്തനം അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച ആരോഗ്യമന്ത്രി കെ. മുരളീധരന് ആശുപത്രിക്കുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യവുംമുഴക്കി യൂണിയൻ പ്രവർത്തകരുടെ സ്വീകരണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവം വിവാദമായി. കോൺഗ്രസ് അനുഭാവസംഘടനയായ എൻ.ജി.ഒ. അസോസിയേഷന്റെ നേതാക്കളാണ് മന്ത്രിയെ അഭിവാദ്യം ചെയ്തത്. ഇത് എതിർക്കാതെ മന്ത്രി സന്തോഷപൂർവം നേതാക്കൾ അണിയിച്ച ഷാൾ ഏറ്റുവാങ്ങുകയും പ്രവർത്തകരുമായി സന്തോഷം പങ്കിടുകയും ചെയ്തു.

ആശുപത്രി കെട്ടിടത്തിന്റെ ഉള്ളിൽ സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ നിറയെ രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ തിക്കിത്തിരക്കുന്നതിനിടയിലായിരുന്നു ഇത്. ആശുപത്രിയുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ എം.എൽ.എ. സി. അജയപ്രസാദ് ക്ഷണിച്ചതനുസരിച്ചാണ് കഴിഞ്ഞദിവസം മന്ത്രിയെത്തിയത്. മുകൾനിലയിലെ സൂപ്രണ്ടിന്റെ ഓഫീസിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായും ചർച്ചനടത്തി, മാധ്യമപ്രവർത്തരോട് വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തശേഷം മുറിക്കു പുറത്തേക്ക്‌ വരുമ്പോഴാണ് എൻ.ജി.ഒ. അസോസിയേഷൻ നേതാക്കൾ കൊടിപിടിച്ച് ഉച്ചത്തിൽ മുദ്രാവാക്യവും മുഴക്കിക്കൊണ്ട് മന്ത്രിയെ ഷാൾ അണിയിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ. പൊതിച്ചോറ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയെടുത്ത നിലപാട് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ആശുപത്രിക്കുള്ളിൽ അധികാരം സർക്കാരിനാണെന്നും കെട്ടിടത്തിനുള്ളിൽ കൊടിപിടിച്ചുള്ള രാഷ്ട്രീയപ്രചാരണം അനുവദിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

തൊട്ടടുത്തദിവസം അദ്ദേഹം നിലപാടിൽനിന്ന് മലക്കംമറിയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ അദ്ദേഹം എൻ.ജി.ഒ. അസോസിയേഷന്റെ സ്വീകരണം ഏറ്റുവാങ്ങിയത്.

Related Posts

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക
Crime

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

August 6, 2026
104
കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണം; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്
Kerala

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണം; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്

August 6, 2026
16
‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല’; വിജയ്‌യെ നേരിൽ കാണാനൊരുങ്ങി കേരള സർക്കാർ
Kerala

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല’; വിജയ്‌യെ നേരിൽ കാണാനൊരുങ്ങി കേരള സർക്കാർ

August 6, 2026
19
ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം
Crime

ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

August 6, 2026
92
വാഹനരൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം
Kerala

വാഹനരൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം

August 6, 2026
24
ചാലിശ്ശേരി എസ്റ്റേറ്റ് പടിയില്‍ സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു
Kerala

ചാലിശ്ശേരി എസ്റ്റേറ്റ് പടിയില്‍ സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു

August 6, 2026
142
Next Post
ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

Recent News

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

August 6, 2026
104
കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണം; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണം; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്

August 6, 2026
16
‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല’; വിജയ്‌യെ നേരിൽ കാണാനൊരുങ്ങി കേരള സർക്കാർ

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല’; വിജയ്‌യെ നേരിൽ കാണാനൊരുങ്ങി കേരള സർക്കാർ

August 6, 2026
19
ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

August 6, 2026
92
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025