• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

ckmnews by ckmnews
July 28, 2026
in Kerala
A A
ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച രാവിലെ രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം.1995 മുതൽ യു.എൽ.സി.സി.എസിന്റെ സാരഥിയായ രമേശൻ 1984-ൽ ഓവർസിയറായാണ് സൊസൈറ്റിയിലെത്തുന്നത്. 1995-ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചെയർമാനായി. തുടർച്ചയായി 31 വർഷം സൊസൈറ്റിയെ നയിച്ചു. ഊരാളുങ്കൽ സൊസൈറ്റി വൈവിധ്യവത്കരണത്തിലേക്കും ആധുനികവത്കരണത്തിലേക്കും നീങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. ഏഷ്യയിലെ ഏറ്റവും വലിയതും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെയും ലേബർ സൊസൈറ്റിയായി സൊസൈറ്റി വളർന്നു.

ഐ.ടി, ടൂറിസം, ഹൗസിങ്, കൃഷി, സ്പേസ് ക്ലബ്ബ്, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. നിർമാണരംഗത്തെ ഏറ്റവും ആധുനിക സങ്കേതങ്ങൾ വരെ സൊസൈറ്റിയിൽ കൊണ്ടുവന്നു. തലപ്പാടി-ചെങ്കള ദേശീയപാതാ നവീകരണം 1600 കോടി രൂപ ചെലവിൽ സൊസൈറ്റി പൂർത്തിയാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

സംസ്ഥാന സർക്കാരിന്റെ റോബർട്ട് ഓവൻ പുരസ്‌കാരം, ഇ. നാരായണൻ പുരസ്‌കാരം, ഇസാഫിന്റെ സോഷ്യൽ ബിസിനസ് അവാർഡ്, ബഹ്റൈൻ കേരളീയ സമാജത്തിന്റെ സംഘശക്തിപുരസ്‌കാരം, അരങ്ങിൽ ശ്രീധരൻ പുരസ്‌കാരം, ഇന്ദിരാഗാന്ധി സദ്ഭാവനാ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നിന് കോഴിക്കോട് ടൗൺ ഹോളിലും വൈകിട്ട് 6.30-ന് വടകര ടൗൺ ഹോളിലും രാത്രി 8.30-ന് യുഎൽസിസിഎസ് ആസ്ഥാനത്തും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നാദാപുരംറോഡിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.

Related Posts

‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം
Kerala

‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം

September 11, 2026
14
രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്
Business

രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

September 11, 2026
32
മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല
Kerala

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

September 11, 2026
16
പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി
Crime

പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി

September 11, 2026
253
മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്
Kerala

മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്

September 11, 2026
125
പി എം ശ്രീ: നടപടികള്‍ വേഗത്തിലാക്കാന്‍ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്
Kerala

പി എം ശ്രീ: നടപടികള്‍ വേഗത്തിലാക്കാന്‍ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്

September 11, 2026
27
Next Post
മുഖ്യമന്ത്രിയുടെ പേരിനൊപ്പം സർ എന്ന് പറഞ്ഞില്ല, മഹേഷ് കുഞ്ഞുമോനെതിരെ സൈബർ ആക്രമണം, മാപ്പുപറഞ്ഞ് താരം

മുഖ്യമന്ത്രിയുടെ പേരിനൊപ്പം സർ എന്ന് പറഞ്ഞില്ല, മഹേഷ് കുഞ്ഞുമോനെതിരെ സൈബർ ആക്രമണം, മാപ്പുപറഞ്ഞ് താരം

Recent News

‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം

‘വൈറ്റമിൻ  ഗുളികയ്ക്ക് പകരം  ഉത്തേജക  മരുന്ന് നൽകി’; പാലക്കാട്ടെ  കായികാദ്ധ്യാപകനെതിരെ ആരോപണം

September 11, 2026
14
രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

September 11, 2026
32
കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

September 11, 2026
105
മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

September 11, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025