• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എന്നെ സംഘിയെന്ന് വിളിച്ച ‘നിഷ്പക്ഷരേ’, കമ്മികളേ…; നിങ്ങളുടെ അണ്ണാക്കിലെ പിരിവെട്ടിയോ- മാധവ് സുരേഷ്

ckmnews by ckmnews
July 27, 2026
in Kerala
A A
എന്നെ സംഘിയെന്ന് വിളിച്ച ‘നിഷ്പക്ഷരേ’, കമ്മികളേ…; നിങ്ങളുടെ അണ്ണാക്കിലെ പിരിവെട്ടിയോ- മാധവ് സുരേഷ്
0
SHARES
518
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ മാധവ് സുരേഷ്. പഞ്ചാബിൽ നടക്കുന്ന അനീതികൾക്കെതിരെ സി.ജെ.പിയും അഭിജിത് ദീപ്‌കെയും പ്രതികരിക്കാത്തതെന്താണെന്ന് മാധവ് സുരേഷ് ചോദിച്ചു. തന്നെ ‘സംഘി’യെന്ന് വിളിച്ച ‘നിഷ്പക്ഷരു’ടെയും ‘കമ്മി’കളുടെയും അണ്ണാക്കിലെ പിരിവെട്ടിയോയെന്ന് നടൻ ചോദിച്ചു.’ഇന്ത്യയെ സ്‌നേഹിക്കുന്നതിനേക്കാൾ ബിജെപിയെ വെറുക്കുന്നുവെന്ന് ആളുകൾ തുറന്നുസമ്മതിക്കുന്നുണ്ട്. എനിക്ക് നേരിട്ട് മെസേജ് ലഭിച്ചതും സ്‌ക്രീൻഷോട്ടുകളുമുണ്ട്. പ്രക്ഷോഭത്തിന്റെ വിജയം വിദ്യാർഥികൾക്ക് അവകാശപ്പെട്ടതാണ്, അവർക്കുമാത്രം. അവർ ഉറക്കെ സംസാരിച്ചു, ആവശ്യപ്പെട്ടത് കിട്ടി. ഞാൻ അവരെ എന്നും പിന്തുണച്ചിരുന്നു. ചിലരിപ്പോഴും വിചിത്ര സാധനമായ സി.ജെ.പിയിൽ പറ്റിപ്പിടിച്ചിരിക്കുകയാണ്. ബി.ജെ.പിയെ വെറുക്കുന്നു എന്നതുമാത്രമാണ് അതിന്റെ കാരണം. അതൊരു വലിയ പ്രശ്‌നമാണ്, നിങ്ങൾ എന്റെ ഡി.എമ്മിൽ വന്ന് എത്ര കുരച്ചാലും അത് പ്രശ്‌നമായി തുടരും’, മാധവ് പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

‘രാഷ്ട്രീയ കക്ഷികൾ എന്ന ആശയത്തോട് തന്നെ ഞാൻ എതിരാണ്. എല്ലാ പാർട്ടികളേയും ഞാൻ വിമർശിച്ചിട്ടുണ്ട്, എന്റെ അച്ഛൻ ഭാഗമായ പാർട്ടിയെ ഉൾപ്പെടെ. സി.ജെ.പിക്ക് ആരാണ് പണം നൽകുന്നതെന്ന് അന്വേഷിക്കുക. കഴിഞ്ഞ 15 വർഷമായി ആരാണ് അവരുടെ ഫണ്ടർമാർ. എന്തുകൊണ്ടാണ് ഈ ‘ജനങ്ങളുടെ രക്ഷകർ’ ആർക്കെതിരെയാണോ പ്രതികരിക്കുന്നത് എന്നുമാത്രം നോക്കി സെലക്ടീവ് ആവുന്നത്? എന്തുകൊണ്ടാണ് ഈ ഹീറോകളെ സമരത്തിൽ എവിടെയും കാണാതിരുന്നത്? വാങ്ചുക്കിന്റെയും വിദ്യാർഥികളുടെയും പ്രതിഷേധത്തിനിടെ അവർ എങ്ങനെയാണ് സ്വന്തം പി.ആർ. നടത്തിയത്?’, നടൻ ചോദിച്ചു.

‘കണ്ണുതുറക്കൂ. ഞാൻ ആദ്യം പറഞ്ഞ കാര്യം സമ്മതിക്കുന്ന വിചിത്രമായ ആളുകളെ കൈകാര്യം ചെയ്യുകയായിരുന്നു. അവർ തർക്കത്തിൽ വിജയിക്കുകയാണെന്ന വ്യാജേന എന്നോട് ചിലക്കുകയാണ്. നിങ്ങൾ സർക്കാരുകളെ വെറുത്തോളൂ, പക്ഷേ ആരെയെങ്കിലും അന്ധമായി വിശ്വസിക്കാൻ മാത്രം രാജ്യത്തെ വെറുക്കരുത്’, മാധവ് തന്റെ നിലപാട് വ്യക്തമാക്കി.

‘പഞ്ചാബിലെ അസംബന്ധങ്ങൾക്കെതിരെ കോക്രോച്ചുകൾ എപ്പോൾ പ്രതികരിക്കും? അതോ ബി.ജെ.പിക്കെതിരായ വിദ്യാഭ്യാസ- വിദ്യാർഥി വിഷയങ്ങളിൽ മാത്രമേയുള്ളോ? എ.എ.പിക്കെതിരെയാവുമ്പോൾ അവരുടെ നട്ടെല്ലിന്റെ ശക്തി ചോർന്നുപോകുമോ? നിങ്ങളുടെ ഹീറോകൾ ഇപ്പോൾ എവിടെയാണ്? (കാരണം ഭൂരിഭാഗം ആളുകളും അവരുടെ രക്ഷകരാണിവർ എന്ന് ചിന്തിക്കുന്നു). എന്തുകൊണ്ടാണ് ഏവരും നിശബ്ദരായത്. ബിജെപി സർക്കാർ ശരിയായ നടപടിയെടുത്തു. ആ വസ്തുത ചിലർക്ക് ദഹിക്കില്ലെന്ന് എനിക്കുറപ്പാണ്. എന്നാൽ, പഞ്ചാബിലെ വിദ്യാർഥികളുടെ പ്രശ്‌നം ഇപ്പോഴും നിലനിൽക്കുന്നു. ഈ പ്രസ്ഥാനത്തെ പിന്തുണച്ച രാഷ്ട്രീയപ്പാർട്ടി ഏതാണെന്ന് വ്യക്തമാവാൻ ഈ തെളിവ് മാത്രം പോരേ?. വിദ്യാർഥികളെ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ഇതിനെക്കുറിച്ചാണ് ഞാൻ എപ്പോഴും സംസാരിച്ചത്’, മാധവ് വ്യക്തമാക്കി

‘നിർഭാഗ്യവശാൽ, ബിജെപിക്കെതിരെ സംസാരിക്കുന്നത് എന്തോ വലിയ കാര്യമായി കരുതുന്നതുകൊണ്ട് എല്ലാവരും അതുചെയ്യുന്നു. എന്നാൽ ബിജെപി ഉൾപ്പെടാത്തിടത്തോളം കാലം യഥാർഥ പ്രശ്‌നങ്ങൾ അവഗണിക്കപ്പെടും. മണ്ടനാകാതിരിക്കൂ, ആദ്യം ഇന്ത്യക്കാരനാകൂ. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുവേണ്ടി സംസാരിച്ച അത്രയും ശബ്ദത്തിൽ പഞ്ചാബിലെ വിദ്യാർഥികൾക്കുവേണ്ടിയും ശബ്ദമുയർത്തൂ. നിങ്ങളുെ ആശയം നിങ്ങളെ സത്യത്തോട് മൗനിയോ അന്ധനോ ആക്കാതിരിക്കട്ടെ. പഞ്ചാബിന്റെ കാര്യത്തിൽ സിജെപി ഇപ്പോൾ എവിടെയാണ്? ബിജെപിയല്ല അധികാരത്തിൽ എന്നതുകൊണ്ട് അവരുടെ ധൈര്യം ഇല്ലാതായിപ്പോയോ? മറുപടി നൽകൂ അഭിജിത് ദീപ്‌കെ’, നടൻ ആവശ്യപ്പെട്ടു.

‘രാജ്യത്തെ ജനങ്ങൾക്കുവേണ്ടി നിലകൊണ്ട എന്റെ നിലപാടിനെ വകവെക്കാതെ എന്നെ അന്ധനായ സംഘി എന്ന് വിളിച്ച കമ്മികളേ, ‘നിഷ്പക്ഷരേ’, നിങ്ങൾ ഇപ്പോൾ എവിടെയാണ്? അണ്ണാക്കിലെ പിരിവെട്ടിയോ, നട്ടെല്ലില്ലാത്തവരേ?’, മാധവ് സുരേഷ് ചോദിച്ചു.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
281
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
108
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
56
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
707
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
161
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
105
Next Post
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

Recent News

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
87
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
29
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
35
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025