കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ രാത്രി പെരുവഴിയിലിറക്കിവിട്ടതായി പരാതി. ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തിയില്ലെന്നാണ് പരാതി.കോഴിക്കോട് താമരശേരിയിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. ബംഗളൂരുവിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന 19 കാരിക്കാണ് ദുരനുഭവം. താമരശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇറങ്ങാന്‍ 19കാരി ആവശ്യപ്പെട്ടു.എന്നാൽ, കെഎസ്ആര്‍ടിസി സ്കാനിയ ബസ് ഇവിടെ നിര്‍ത്തിയില്ല. ഇതിനുശേഷം കാരാടിയാണ് ബസ് നിര്‍ത്തിയത്. രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. പിന്നീട് വിദ്യാര്‍ത്ഥിനി അച്ഛനെ വിളിച്ച് ശേഷം കൂടെ പോവുകയായിരുന്നു. കെ എല്‍ പതിനഞ്ച് എ 1430 (RP669) ബസാണ് നിര്‍ത്താതിരുന്നത്. ബസ്സ് ജീവനക്കാർക്കെതിരെ വിദ്യാർത്ഥിനി കെഎസ്ആര്‍ടിസി അധികൃതർക്ക് പരാതി നൽകി. സംഭവത്തെ കുറിച്ച് ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി.