• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

പാമ്പുകടിച്ചാല്‍ ഇനി നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ckmnews by ckmnews
December 1, 2024
in National
A A
പാമ്പുകടിച്ചാല്‍ ഇനി നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
0
SHARES
653
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: പാമ്പുകടിയും മരണവും നിയമപ്രകാരം സർക്കാരിനെ അറിയിക്കേണ്ടതായി (നോട്ടിഫയബിൾ ഡിസീസ്) കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആസ്പത്രികൾ പാമ്പുകടിയേറ്റ കേസുകൾ നിർബന്ധമായും ഇനി നിശ്ചിത മാതൃകയിൽ റിപ്പോർട്ട് ചെയ്യണം.സംസ്ഥാന പൊതുജനാരോഗ്യ നിയമപ്രകാരം ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശം നൽകി. പാമ്പുകടിയേൽക്കുന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ശേഖരിച്ച് ഭാവിയിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താനാണിത്.പാമ്പുകടി രാജ്യത്ത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണിപ്പോൾ. എന്നാൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഇന്ത്യയിൽ ഒരു വർഷം 30 ലക്ഷത്തിലേറെ പേർക്ക് പാമ്പുകടിയേൽക്കുന്നതായും 50,000 പേർ മരിക്കുന്നുവെന്നുമാണ് കണക്കാക്കുന്നത്. പലതും റിപ്പോർട്ട് ചെയ്യുന്നില്ല. ലോകത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ പകുതിയും ഇന്ത്യയിലാണ്.പാമ്പുകടിയേൽക്കുന്നവരുടെ കൃത്യമായ കണക്ക്, മരണം, രോഗാതുരത, സാമൂഹിക, സാമ്പത്തിക ആഘാതം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ നോട്ടിഫയബിൾ രോഗങ്ങളുടെ പട്ടികയിൽ എത്തുന്നതോടെ സാധിക്കും. ഇന്ത്യയിൽ 90 ശതമാനം മരണത്തിനും കാരണം അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയേൽക്കുന്നതാണ്.പാമ്പിൻവിഷത്തിനുള്ള മറുമരുന്നായ പോളിവാലന്റ് ആന്റി സ്നേക്ക് വെനം (എ.എസ്.വി.) ഫലപ്രദമാണെങ്കിലും ശാസ്ത്രീയചികിത്സ കൃത്യസമയത്ത് കിട്ടാത്തത് പലപ്പോഴും മരണത്തിന് കാരണമാകുന്നു. പാമ്പുകടി തടയാനും വിഷബാധ നിയന്ത്രിക്കാനുമുള്ള മാർഗനിർദേശങ്ങളടങ്ങിയ കർമപദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.പാമ്പുകടിയും ഇതുമൂലമുണ്ടാകുന്ന മരണവും കൃത്യമായി നിരീക്ഷിച്ച് അപകടങ്ങൾ കുറയ്ക്കാനാണിത്. പാമ്പുകടിയുടെ ഭീഷണി എത്രത്തോളമുണ്ട്, കൂടുതൽ അപകടകരമായ പ്രദേശങ്ങൾ ഏതൊക്കെ, മരണത്തിന് ഇടയാക്കുന്ന കാരണങ്ങൾ എന്നിവയൊക്കെ മനസ്സിലാക്കാനും ശാസ്ത്രീയചികിത്സ, പ്രതിരോധമാർഗങ്ങൾ എന്നിവയൊരുക്കാനും ഫലപ്രദമായ നിരീക്ഷണം സഹായിക്കും. 2030-ഓടെ പാമ്പുകടിയേറ്റുള്ള മരണം 50 ശതമാനം കുറയ്ക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

Related Posts

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ്‌യുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്
National

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ്‌യുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

June 27, 2026
52
രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറി; ആരോപണവുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
National

രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറി; ആരോപണവുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

June 27, 2026
47
വാണിജ്യ, ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വില കുറയും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം
National

വാണിജ്യ, ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വില കുറയും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം

June 27, 2026
108
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
National

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

June 27, 2026
20
അയോധ്യ സംഭാവനാ തട്ടിപ്പ്; 39 ദിവസത്തിനിടെ 70 തവണ ക്രമക്കേട് നടന്നു; പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക്
National

അയോധ്യ സംഭാവനാ തട്ടിപ്പ്; 39 ദിവസത്തിനിടെ 70 തവണ ക്രമക്കേട് നടന്നു; പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക്

June 27, 2026
132
ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ
National

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

June 26, 2026
120
Next Post
കെഎസ്ആർടിസിയിൽ ബെംഗളൂരുവിൽ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത 19 കാരിയെ രാത്രി പെരുവഴിയിൽ ഇറക്കിവിട്ടു;  റിപ്പോർട്ട് തേടി ഗതാഗതമന്ത്രി

കെഎസ്ആർടിസിയിൽ ബെംഗളൂരുവിൽ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത 19 കാരിയെ രാത്രി പെരുവഴിയിൽ ഇറക്കിവിട്ടു; റിപ്പോർട്ട് തേടി ഗതാഗതമന്ത്രി

Recent News

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 29, 2026
3
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

June 29, 2026
243
പിഎം ശ്രീ; പിന്മാറാൻ കേരളത്തിന് ആകില്ല, കേന്ദ്രത്തിനേ കഴിയൂ; 2000 കോടി നഷ്ടം വരും-എൻ ഷംസുദ്ദീൻ

പിഎം ശ്രീ; പിന്മാറാൻ കേരളത്തിന് ആകില്ല, കേന്ദ്രത്തിനേ കഴിയൂ; 2000 കോടി നഷ്ടം വരും-എൻ ഷംസുദ്ദീൻ

June 29, 2026
48
ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഗൈഡിന്റെ മൃതദേഹം കണ്ടെത്തി; അപകടം രണ്ടുപേരെ രക്ഷപ്പെടുത്തുന്നതിനിടെ

ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഗൈഡിന്റെ മൃതദേഹം കണ്ടെത്തി; അപകടം രണ്ടുപേരെ രക്ഷപ്പെടുത്തുന്നതിനിടെ

June 29, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025