എടപ്പാൾ:ഗുരുവായൂർ മഞ്ജരീസ് ചെയർ പേഴ്സൺ അമ്പിളി സോമൻ പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ ഒരാഴ്ചയായി നടത്തിവന്ന ഹനുമദ് പാരായണത്തിന് സമാപനമായി.സമാപന ദിനത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തിയും ശബരിമല മാളികപ്പുറം മുൻ മേൽശാന്തിയുമായ മനോജ് എമ്പ്രാന്തിരി ക്ഷേത്രക്കമ്മറ്റിക്ക് വേണ്ടി പ്രഭാഷക അമ്പിളി സോമന് പുടവ നൽകി ആദരിച്ചു.മാനേജിങ്ങ് .ട്രസ്റ്റി പി.പരമേശ്വരൻ നമ്പൂതിരി മൊമന്റോയും നൽകി.കണ്ണൻ പന്താവൂർ,എക്സിക്യുട്ടീവ് ഓഫീസർ ദിലീപ്.കെ.,ശാന്തി,വിനോദ് കണ്ണൻ,ടി.പി. കുമാരൻ എന്നിവർ പ്രസംഗിച്ചു. മാതൃ സമിതിക്ക് വേണ്ടിയും മാതൃ സമിതി ഭാരവാഹികൾ പുടവ നൽകി.ഒരാഴ്ചയായി പ്രഭാഷണം കേൾക്കാനെത്തിയ ഭക്തർ,പ്രഭാഷക അമ്പിളി സോമന് സ്നേഹോപഹാരമായി പുടവയും മറ്റും നൽകി യാത്രയയപ്പ് നൽകി.






