• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

cntv team by cntv team
July 22, 2026
in Kerala
A A
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്
0
SHARES
173
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഡൽഹിയിൽ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ച് നടൻ ജോജു ജോർജ്. രാജ്യത്തിപ്പോൾ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്ന് ജോജു വിമർശിച്ചു. യുവജന പ്രക്ഷോഭങ്ങൾ ചരിത്രത്തിൽ ഒരിക്കലും തളർന്നിട്ടില്ല. ഇപ്പോഴത്തെ പോക്ക് പ്രതീക്ഷ നൽകുന്നതാണെന്നും നടൻ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിലെ ഐക്യദാർഢ്യസദസ്സിൽ സംസാരിക്കുകയായിരുന്നു ജോജു. ‘ഇപ്പോൾ നമ്മളുടെ നാട്ടിൽ നടക്കുന്നത് ഒരു അടിയന്തരാവസ്ഥയാണ്. രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതി, അതിന് ചോർച്ച വരുക എന്ന് പറഞ്ഞാൽ സ്ലോ പോയിസണിങ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നാളെ വരാൻ പോകുന്ന ഒരു ഭീകരമായ അന്തരീക്ഷം ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. അതിനെതിരെ പ്രതികരിച്ച കുട്ടികളെ തല അടിച്ചുപൊളിക്കുക, ഒരു രാജ്യത്തെ പ്രതിപക്ഷ നേതാവിനെ പുല്ലുപോലെ എടുത്തുകൊണ്ടു പോവുക- ഇതൊരു അടിയന്തരാവസ്ഥ തന്നെയാണ്’, ജോജു പറഞ്ഞു. ‘അതിനെതിരെ ആദ്യം ബോധത്തോടുകൂടി പ്രവർത്തിച്ച രാജ്യത്തെ യുവജനങ്ങൾക്കാണ് കൈയടി. ഒരിക്കലും യുവജന പ്രക്ഷോഭങ്ങൾ ചരിത്രത്തിൽ തളർന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ പോക്ക് പ്രതീക്ഷ നൽകുന്നതാണ്. വളരെ സന്തോഷമുണ്ട്, ഇപ്പോഴും ഒരുപാട് നല്ല ആളുകൾ നമ്മുടെ ഇടയിലുണ്ട്. നമ്മൾ ഒരുമിച്ചാണ്, ഒറ്റക്കെട്ടാണ്’, ജോജു കൂട്ടിച്ചേർത്തു.കഴിഞ്ഞദിവസം നടന്ന സി.ജെ.പി. പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ജന്തർമന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും കൊണ്ടാണ് പോലീസ് നേരിട്ടത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനെതിരെയും കടുത്ത നടപടികളാണ് പോലീസ് സ്വീകരിച്ചത്.

Related Posts

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ
Crime

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
141
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും
Kerala

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
153
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
288
ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ
Kerala

ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ

September 8, 2026
17
പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ
Kerala

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
155
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
59
Next Post
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

Recent News

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
134
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
3
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025