• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

പ്രതിഷേധം ആളിക്കത്തുന്നു..പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു

ckmnews by ckmnews
July 21, 2026
in National
A A
പ്രതിഷേധം ആളിക്കത്തുന്നു..പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു
0
SHARES
231
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺ​ഗ്രസിൻ്റെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധം. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അടക്കമുള്ള കോൺഗ്രസ് എംപിമാർ എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനും സമര വേദിയിലുണ്ട്. ഷാപി പറമ്പില്‍എംപി ഉള്‍പ്പടെയുള്ള കേരളത്തില്‍ നിന്നുള്ള നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കൈകൾ പരസ്പരം ചേർത്ത് കെട്ടിയാണ് കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നത്.

മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നിന്ന് പ്രധാനമന്ത്രിയുടെ വീടിന് മുന്നിലേക്ക് കോൺ​ഗ്രസ് എം പിമാർ മാർച്ച് നടത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. പിന്നീട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോൺ​ഗ്രസ് എം പിമാർ കുത്തിയിരിക്കുകയായിരുന്നു. നേരത്തെ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിജെപി പ്രവർത്തകരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ് ഗുതുതരാവസ്ഥയിൽ അശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയെയും രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു.

സിജെപി പ്രതിഷേധത്തെ പിന്തുണച്ച് കോൺഗ്രസും രാഹുൽ ഗാന്ധിയും രംഗത്ത് വരാത്തതിൽ ശക്തമായ വിമർശന ഉയർന്ന പശ്ചാത്തലത്തിലാണ് അപ്രതീക്ഷിത സമരവുമായി കോൺഗ്രസ് രംഗത്ത് വന്നത്. ഡൽഹി പൊലീസിന് ഒരു സൂചന പോലും നൽകാതെയാണ് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ കോൺഗ്രസ് മിന്നൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധത്തിന് ശക്തമായ പിന്തുണ നൽകുന്ന നിലയിലേയ്ക്ക് കോൺഗ്രസിൻ്റെ പ്രതിഷേധം മാറുന്നുവെന്നാണ് വ്യക്തമാകുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ ഉറച്ച് മുന്നോട്ടുപോകാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി തീരുമാനിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരെ ഡൽഹി പൊലീസ് ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തിലായിരുന്നു സമരത്തിൽ ഉറച്ച് മുന്നോട്ട് പോകുമെന്ന് സിജെപി പ്രഖ്യാപിച്ചത്. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ പ്രഖ്യാപിച്ചിരുന്നു.. പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടതിന് പിന്നാലെ ജന്തര്‍മന്തറിലേക്ക് തിരിച്ചെത്തിയ സിജെപി പ്രതിഷേധക്കാര്‍ പുതിയ വേദി സ്ഥാപിക്കുകയും പ്രതിഷേധം തുടരുകയുമായിരുന്നു. ‘ഞങ്ങള്‍ ഇനിയും മാര്‍ച്ച് ചെയ്യും. ഇവിടം വിടില്ല’,എന്നാണ് പാര്‍ലമെന്റ് മാര്‍ച്ച് സംബന്ധിച്ച ചോദ്യത്തോടുള്ള ദിപ്‌കെയുടെ പ്രതികരണം. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും അടുത്ത മാര്‍ച്ചിനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുകയാണെന്നും. അടുത്ത നീക്കം സംബന്ധിച്ച് സിജെപി ഔദ്യോഗികമായി അറിയിക്കും എന്നും സിജെപി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണുന്നതുവരെ സമരം നിരാഹാര സമരം തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കും അറിയിച്ചിരുന്നു.

സമരക്കാരുടെ പ്രതിനിധികള്‍ ഇന്നലെ കേന്ദ്രമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും മൂന്ന് ആവശ്യങ്ങള്‍ അടങ്ങിയ കത്ത് കൈമാറുകയും ചെയ്തിരുന്നു. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുക, സോനം വാങ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളടങ്ങിയ കത്താണ് കൈമാറിയത്. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാട് അറിയിച്ചാണ് സിജെപി പ്രതിനിധികള്‍ മടങ്ങിയത്.

Related Posts

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
53
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
390
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
72
പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
Kerala

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
76
ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
Latest News

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

September 4, 2026
28
നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി
National

നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

September 4, 2026
191
Next Post
ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

Recent News

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

September 7, 2026
84
തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

September 7, 2026
434
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

September 7, 2026
41
തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025