• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

ckmnews by ckmnews
September 4, 2026
in Latest News, National
A A
ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ സമ്മാനമായി നൽകും. വ്യാഴാഴ്ച നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി ഓരോ വർഷവും അഞ്ച് കോടി രൂപ വകയിരുത്തും. ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകാനാണ് സർക്കാരിൻ്റെ തീരുമാനം.

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ മാസം ചെന്നൈയിലെ കോളേജിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വിജയ്, ‘ലഹരിമുക്ത തമിഴ്നാട്’ എന്ന ക്യാംപെയിന് തുടക്കം കുറിച്ചിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിന് സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, യുവാക്കൾ എന്നിവരടങ്ങുന്ന കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പരിപാടിയിൽവെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തിരുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന ലഹരിവിരുദ്ധ ബോധവൽകരണ ഓട്ടത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

അതേസമയം ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് നിർമാണം, കടത്തൽ, വിപണനം എന്നിവയ്‌ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിൽ തമിഴ്‌നാട് മുൻപന്തിയിൽ നിൽക്കുക മാത്രമല്ല, പൊതുജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനകം 29,108 പുതിയ പൊലീസ് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. ഈ വർഷം 10,000 പുതിയ പൊലീസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുമെന്നും ഇതിൽ പകുതിയും വനിതകളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 22 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്ക് ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Posts

പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്
Kerala

പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്

September 4, 2026
2
നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി
National

നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

September 4, 2026
105
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
38
100 ദിവസമല്ലേ ആയുള്ളൂ,എന്തിനാണ് പ്രതിപക്ഷത്തിന്റെ സമരം? വിദ്യാര്‍ഥികളുടെ ഏത് അവകാശം ആണിവിടെ ഹനിക്കപ്പെട്ടതെന്നുംരമേശ് ചെന്നിത്തല
Kerala

100 ദിവസമല്ലേ ആയുള്ളൂ,എന്തിനാണ് പ്രതിപക്ഷത്തിന്റെ സമരം? വിദ്യാര്‍ഥികളുടെ ഏത് അവകാശം ആണിവിടെ ഹനിക്കപ്പെട്ടതെന്നുംരമേശ് ചെന്നിത്തല

September 2, 2026
38
നെഹ്‌റു ട്രോഫി കഴിഞ്ഞിട്ടും സമ്മാനത്തുകയില്ല; സാമ്പത്തിക പ്രതിസന്ധിയിൽ വള്ളംകളി ക്ലബ്ബുകൾ
Kerala

നെഹ്‌റു ട്രോഫി കഴിഞ്ഞിട്ടും സമ്മാനത്തുകയില്ല; സാമ്പത്തിക പ്രതിസന്ധിയിൽ വള്ളംകളി ക്ലബ്ബുകൾ

September 2, 2026
60
എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍
Crime

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍

September 2, 2026
841
Next Post
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി രണ്ടുദിവസത്തെ ക്ളാസ്; പത്തുമണിക്കൂർ പരിശീലനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി രണ്ടുദിവസത്തെ ക്ളാസ്; പത്തുമണിക്കൂർ പരിശീലനം

Recent News

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി രണ്ടുദിവസത്തെ ക്ളാസ്; പത്തുമണിക്കൂർ പരിശീലനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി രണ്ടുദിവസത്തെ ക്ളാസ്; പത്തുമണിക്കൂർ പരിശീലനം

September 4, 2026
2
ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

September 4, 2026
1
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
0
പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്

പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്

September 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025