• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

വാങ്ചുക്കിന്റെ നിരാഹാരം 20-ാം ദിവസത്തിലേക്ക്; ആരോഗ്യനില വഷളാകുന്നു; അവഗണിച്ച് കേന്ദ്രസർക്കാർ

ckmnews by ckmnews
July 17, 2026
in National
A A
വാങ്ചുക്കിന്റെ നിരാഹാരം 20-ാം ദിവസത്തിലേക്ക്; ആരോഗ്യനില വഷളാകുന്നു; അവഗണിച്ച് കേന്ദ്രസർക്കാർ
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 20 ദിവസം പിന്നിടുന്നു. ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ അദ്ദേഹം ഉയർത്തിയ ആവശ്യങ്ങളിൽ ഇതുവരെ കേന്ദ്രസർക്കാരിൽനിന്ന് മറുപടിയുമുണ്ടായിട്ടില്ല. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രമുഖർ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായിട്ടില്ല. വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതായാണ് റിപ്പോർട്ട്.

സി.ജെ.പി. നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ വാങ്ചുക്കിനൊപ്പംതന്നെ വിദ്യാർഥി സംഘടനാ പ്രവർത്തകരും നിരാഹാരസമരം നടത്തുന്നുണ്ട്. ജെഎൻയുവിലെ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) അംഗങ്ങളായ നാലുപേരാണ് 20 ദിവസമായി നിരാഹാരം തുടരുന്നത്. ഇവരിൽ ഒരാളായ ദീപക്കിനെ കഴിഞ്ഞ തിങ്കളാഴ്ച ‘ഹൈപ്പോവോളോമിക് ഷോക്ക്’ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്തമോ ശരീരത്തിലെ ജലാംശമോ അമിതമായി നഷ്ടപ്പെടുന്നതുമൂലം ഹൃദയത്തെ ബാധിക്കാവുന്ന ഗുരുതരമായ അവസ്ഥയാണിത്. ദീപകിനെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ദീപക്കിന് പുറമേ നേഹ ബോറ, മനീഷ്, അമീൻ എന്നിവരും നിരാഹര സമരത്തിലുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകളും ലഡാക്കിന്റെ ഭരണഘടനാപരമായ സംരക്ഷണം സംബന്ധിച്ച ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിലും പ്രതിഷേധിച്ചാണ് വാങ്ചുക്കിന്റെ പ്രതിഷേധം. നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി, സാഹിത്യകാരായ അമിതാവ് ഘോഷ്, അരുന്ധതി റോയ്, സംവിധായകരായ സോയ അക്തർ, മീര നായർ, കിരൺ റാവു ഉൾപ്പെടെ ഒട്ടേറെ വ്യക്തിത്വങ്ങൾ നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള പൊതു അഭ്യർഥനയിൽ ഒപ്പുവെച്ചു.

വാങ്ചുക്കിന്റെ ആരോഗ്യനില ഓരോ ദിവസവും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കുന്നത്. 20 ദിവസത്തിനിടെ 9 കിലോ ഭാരം കുറഞ്ഞതായും രക്തസമ്മർദം, ഹൃദയമിടിപ്പ് തുടങ്ങിയവയിൽ കുറവ് രേഖപ്പെടുത്തിയതായും വൈദ്യസംഘം അറിയിച്ചു. കഴിഞ്ഞ ജൂൺ 28-നാണ് സമരം ആരംഭിച്ചത്.

Related Posts

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്
National

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

September 1, 2026
58
സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്
National

സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്

September 1, 2026
35
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍
National

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

September 1, 2026
66
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Jobs

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
54
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
13
2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്
National

2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്

August 31, 2026
109
Next Post
ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ

ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
100
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
48
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
101
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
108
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025