• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ

ckmnews by ckmnews
July 17, 2026
in Crime, National
A A
ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ
0
SHARES
550
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായ രമേശ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ശാന്തിപുരം ബോയനപ്പള്ളി സ്വദേശിനി 19 കാരിയായ ഹാസിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകൻ യുഗന്ധർ എന്നയാളെയും മറ്റ് രണ്ടു സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, രണ്ടുവർഷം മുമ്പാണ് ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ രമേശ്, ഹാസിനിയെ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു വയസുള്ള മകളുണ്ട്. എന്നാൽ ബാല്യകാല സുഹൃത്തായ യുഗന്ധറുമായുള്ള അടുപ്പം വിവാഹശേഷവും ഹാസിനി തുടർന്നു. അങ്ങനെയാണ് ഭർത്താവിനെ ഒഴിവാക്കി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരമാണ് ക്ഷേത്രദർശനവും കൊലപാതകവും ആസൂത്രണം ചെയ്തത്.

അമാവാസി ദിവസത്തോട് അനുബന്ധിച്ചാണ് ഗുഡുപള്ളെ മല്ലപ്പ കൊണ്ടയിലെ മലമുകളിലുള്ള മല്ലേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി ഭർത്താവിനെ ഹാസിനി നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒഴിഞ്ഞ പ്രദേശമായതിനാലാണ് കൊലപാതകത്തിനായി ഈ പ്രദേശം തെരഞ്ഞെടുത്തത്. ഇവരുടെ ഒരു വയസുള്ള മകളുമായാണ് ക്ഷേത്രത്തിലേക്ക് പോയത്. എന്നാൽ ഹാസിനി ലൈവ് ലൊക്കേഷൻ യുഗന്ധറിന് കൈമാറി.

ഹിൽ റോഡിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. അവിടെവെച്ച് ഹാസിനി മനഃപൂർവ്വം ഹാൻഡ്‌ബാഗ് റോഡിലേക്ക് എറിയുകയും, അത് എടുക്കാൻ വേണ്ടി ബൈക്ക് നിർത്താനും രമേശിനോട് ആവശ്യപ്പെട്ടു. ഈ സമയം പിന്നാലെയെത്തിയ യുഗന്ധറും സുഹൃത്തും ചേർന്ന് രമേശിനെ പിടിച്ചുവലിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കൈയിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ക്ഷേത്രദർശത്തിനായി പോയ മകളെയും മരുമകനെയും ഏറെ വൈകിയിട്ടും കാണാതായതോടെ, ഹാസിനിയുടെ അമ്മ പൊലീസിൽ പരാതി പെടുകയായിരുന്നു. തുർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം ചുരുളഴിയുന്നത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. രമേശിനൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്ന ഹാസിനിയുടെ ദൃശ്യം ലഭിച്ചു. എന്നാൽ ഏകദേശം രണ്ടു മണിക്കൂറിന് ശേഷം തിരികെ മറ്റൊരു പുരുഷനൊപ്പം വരുന്ന ഹാസിനിയുടെ ദൃശ്യവും ലഭിച്ചു.

തുടർന്ന് പോലീസ് മൊബൈൽ ഫോൺ രേഖകൾ, ലൊക്കേഷൻ ഡാറ്റ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ പരിശോധിച്ചു. വാട്സാപ്പ് സന്ദേശം ഉൾപ്പടെ പരിശോധിച്ചതിൽനിന്ന് കൊലപാതകത്തിന്‍റെ ആസൂത്രണം വ്യക്തമായി.

Related Posts

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്
National

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

September 1, 2026
58
സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്
National

സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്

September 1, 2026
35
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍
National

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

September 1, 2026
66
മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ
Crime

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

September 1, 2026
102
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Jobs

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
54
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി: തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്
Crime

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി: തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

September 1, 2026
123
Next Post
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
100
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
48
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
101
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
108
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025