• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍ നിര്‍മിച്ചു വിറ്റു; മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ് പുറത്ത്

ckmnews by ckmnews
July 15, 2026
in National
A A
സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍ നിര്‍മിച്ചു വിറ്റു; മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ് പുറത്ത്
0
SHARES
253
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലുള്ള ഭൂം താലൂക്കില്‍ നടന്ന വ്യാജപ്പാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊലീസും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ തട്ടിപ്പില്‍ വന്‍ തോതിലുള്ള വ്യാജപ്പാല്‍ വിപണിയില്‍ എത്തിയതായാണ് കണ്ടെത്തല്‍.

കഴിഞ്ഞ ആറ് മാസത്തിനിടെ ഭൂം താലൂക്കില്‍ ഏകദേശം 2.3 കോടിയിലധികം ലിറ്റര്‍ വ്യാജപ്പാല്‍ വിറ്റഴിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പ്രകാരം, ഗുണനിലവാരമില്ലാത്ത ഏകദേശം 2,30,470 കിലോഗ്രാം പാല്‍പൊടിയാണ് വ്യാജപ്പാല്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. ഇത് ഉപയോഗിച്ച് ഏകദേശം 23 ലക്ഷത്തിലധികം ലിറ്റര്‍ കൃത്രിമ പാല്‍ നിര്‍മ്മിച്ചു. ഇതിന്റെ വിപണി മൂല്യം 9.21 കോടി രൂപയോളം വരും.

100 ലിറ്റര്‍ ശുദ്ധമായ പാലില്‍ 10 ലിറ്റര്‍ കൃത്രിമ പാല്‍ (10% അനുപാതത്തില്‍) എന്ന തോതിലാണ് പ്രതികള്‍ കലര്‍ത്തിയിരുന്നത്. ഈ കണക്ക് വെച്ച് നോക്കുമ്പോള്‍ ഭൂം മേഖലയിലെ പാല്‍ ശേഖരണ കേന്ദ്രങ്ങളില്‍ നിന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് ഏകദേശം 2.3 കോടിയിലധികം ലിറ്റര്‍ മലിനമായ പാല്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

കൃത്രിമ പാല്‍ യഥാര്‍ത്ഥ പാലാണെന്ന് തോന്നിപ്പിക്കാനും അതില്‍ ആവശ്യത്തിന് കൊഴുപ്പ് ഉണ്ടെന്ന് കാണിക്കാനും ഡിറ്റര്‍ജന്റ് പൗഡര്‍, പാം ഓയില്‍, വീര്യം കുറഞ്ഞ മറ്റ് കെമിക്കല്‍ പൗഡറുകള്‍ എന്നിവയാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ 7 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എങ്കിലും കേസ് എടുത്ത് എട്ട് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്കായി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചില്‍ നടത്തിവരികയാണ്. മൃഗങ്ങള്‍ക്കുള്ള തീറ്റ വില്പനയുടെ മറവിലാണ് ഈ വലിയ തട്ടിപ്പ് നടന്നിരുന്നത്.

ഡിറ്റര്‍ജന്റും പാം ഓയിലും അടങ്ങിയ ഈ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത പാല്‍ തുടര്‍ച്ചയായി കഴിക്കുന്നത് കരള്‍, വൃക്ക, ദഹനവ്യവസ്ഥ എന്നിവയെ പൂര്‍ണ്ണമായും തകരാറിലാക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും ജീവന് തന്നെ ഭീഷണിയാണ്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഇത്തരം ജീവന് ഭീഷണിയാകുന്ന തരത്തില്‍ പാലില്‍ മായം ചേര്‍ക്കു

Related Posts

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്
National

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

September 1, 2026
63
സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്
National

സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്

September 1, 2026
41
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍
National

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

September 1, 2026
69
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Jobs

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
55
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
13
2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്
National

2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്

August 31, 2026
111
Next Post
നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി നാളെ, ഹാജരാക്കുക ഓൺലൈനായി

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി നാളെ, ഹാജരാക്കുക ഓൺലൈനായി

Recent News

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

September 2, 2026
19
ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 2, 2026
13
ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

September 2, 2026
16
ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

September 2, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025