• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി തലവേദനയാകില്ല; പുതിയ മാറ്റങ്ങളുമായി റെയിൽവെ

ckmnews by ckmnews
July 15, 2026
in National
A A
ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി തലവേദനയാകില്ല; പുതിയ മാറ്റങ്ങളുമായി റെയിൽവെ
0
SHARES
111
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പലപ്പോഴും തലവേദനയാകുന്നത് വെരിഫിക്കേഷന് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള കാപ്ചകളാണ്. ഉപയോക്താക്കളെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്ന കാപ്ചകളെ റെയിൽവെ ഒഴിവാക്കുന്നു. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ അധിഷ്ഠിത വെരിഫിക്കേഷനും കർശനമായ സുരക്ഷാ സംവിധാനങ്ങളും നടപ്പിലാക്കിയതോടെയാണ് പുതിയ മാറ്റം നിലവിൽ വരുന്നത്.

ഇതിലൂടെ ഐആർസിടിസി ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി കാപ്ച നൽകാതെ തന്നെ വളരെ വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. യാത്രക്കാരുടെ വിവരം നേരത്തെ സേവ് ചെയ്തുകഴിഞ്ഞാൽ ഞൊടിയിടയ്ക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് എടുക്കുന്നത് യന്ത്രങ്ങളല്ല മനുഷ്യനാണെന്ന് ഉറപ്പുവരുത്താൻ സ്ക്രീനിൽ കാണിക്കുന്ന അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്ന സംവിധാനമായിരുന്നു കാപ്ച. പുതിയ ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലോഗിൻ ചെയ്യാനും ടിക്കറ്റ് സ്ഥിരീകരിക്കാനും കാപ്‌ച നൽകേണ്ടതില്ല. ഇനി മുതൽ വെറും എട്ട് ക്ലിക്കുകൾ കൊണ്ടുതന്നെ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കാൻ സാധിക്കും. യാത്രക്കാരുടെ വിവരങ്ങൾ നേരത്തെ സേവ് ചെയ്തിട്ടുണ്ടെങ്കിൽ ഇത് ആറ് ക്ലിക്കായി കുറയും.അനാവശ്യ പോപ്-അപ്പുകളും മിന്നിമറയുന്ന ഗ്രാഫിക്സുകളും ഉൾപ്പെടെ ഐആർസിടിസിയിൽ നിരവധി മാറ്റങ്ങൾ വരുത്തിയതായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരുമിച്ച് കാണാനാകുമെന്നതും പുതിയ മാറ്റത്തിൽ ഉൾപ്പെടുന്നു.കഴിഞ്ഞ മാസം ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഎൻഐടി) സന്ദർശിക്കുന്നതിനിടെ വിദ്യാർത്ഥികളിലൊരാളാണ് കാപ്ച ഒഴിവാക്കാമോയെന്ന് മന്ത്രിയോട് ചോദിച്ചത്. ഐആർസിടിസിയും സെന്റർ ഫോർ റെയിൽവെ ഇൻഫർമേഷൻ സിസ്റ്റംസും ചേർന്ന് വെബ്സൈറ്റിന്റെ ബീറ്റ വേർഷൻ എംഎൻഐടി വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും അഭിപ്രായങ്ങൾ അറിയിക്കാൻ നിർദേശിക്കുകയുമായിരുന്നു. വിദ്യാർത്ഥികളുടെ നിർദേശം കൂടി ഉൾപ്പെടുത്തി പുതുക്കിയ ഐആർസിടിസി പോർട്ടൽ വൈകാതെ ലഭ്യമാക്കുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. അതുവരെ നിലവിലെ ബുക്കിംഗ് രീതി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Related Posts

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്
National

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

September 1, 2026
63
സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്
National

സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്

September 1, 2026
41
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍
National

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

September 1, 2026
69
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Jobs

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
55
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
13
2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്
National

2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്

August 31, 2026
111
Next Post
സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍ നിര്‍മിച്ചു വിറ്റു; മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ് പുറത്ത്

സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍ നിര്‍മിച്ചു വിറ്റു; മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ് പുറത്ത്

Recent News

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

September 2, 2026
19
ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 2, 2026
13
ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

September 2, 2026
16
ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

September 2, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025