• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

KSUവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ല, വിമർശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല: കെ പി നൗഷാദ് അലി

ckmnews by ckmnews
July 17, 2026
in Kerala, Local News
A A
KSUവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ല, വിമർശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല: കെ പി നൗഷാദ് അലി
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ പി നാഷാദ് അലി എംഎല്‍എ. കെഎസ്‌യുവിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് നൗഷാദ് അലി പറഞ്ഞു. പ്ലീഡര്‍ നിയമനം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് മന്ത്രിസഭയാണ്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ നിയമപരമായി തെറ്റില്ലെന്നും നൗഷാദ് അലി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കൂടുതല്‍ വിമര്‍ശനം ഉയരുന്നതിനിടയിലാണ് കെ പി നാഷാദ് അലിയുടെ ന്യായീകരണം.

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ഒറ്റപ്പെടുമെന്നും നൗഷാദ് അലി പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല. വിമര്‍ശിക്കുന്നവര്‍ മലര്‍ന്നുകിടന്ന് തുപ്പുകയും ഇരിക്കുന്ന കൊമ്പ് മുറിക്കുകയുമാണ് ചെയ്യുന്നത്. ഇതിന്റെ പരിണിത ഫലം രാഷ്ട്രീയ ആത്മഹൂതിയായിരിക്കും. ചില കോണുകളില്‍ നിന്ന് ഉണ്ടാകുന്ന അപസ്വരങ്ങള്‍ വികട സരസ്വതിയായി കാണാമെന്നും നാഷാദ് അലി പറഞ്ഞു.ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം. തിരുവനന്തപുരത്തെ കെഎസ്‌യുവാണോ പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്‌യുവിന് പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്നും സതീശന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സതീശനെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്തെത്തിയിരുന്നു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്‌യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റ് എന്ന് അലോഷ്യസ് ചോദിച്ചിരുന്നു. കേരളത്തിന്റെ തെരുവില്‍ സമരം ചെയ്ത ആളുകളുടെ വൈകാരികത ഉള്‍ക്കൊണ്ട് കെഎസ്‌യു മുഖ്യമന്ത്രിയെ ആശങ്ക അറിയിക്കുമെന്നും അലോഷ്യസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയും അലോഷ്യസ് പ്രതികരിച്ചു. ‘നെടികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരു കൂട്ടം ധിക്കാരികള്‍’ എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു അലോഷ്യസ് പ്രതികരിച്ചത്. വിരല്‍ ചൂണ്ടുന്ന ഒരു ചിത്രവും അലോഷ്യസ് പങ്കുവെച്ചിരുന്നു.

Related Posts

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
36
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Local News

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
2
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും
Local News

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
2
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
9
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
23
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
1
Next Post
പ്ലസ് വൺ പരീക്ഷാഫലം ഇന്നറിയാം; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം

പ്ലസ് വൺ പരീക്ഷാഫലം ഇന്നറിയാം; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം

Recent News

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
36
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
2
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
2
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025