• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോഴിക്കോട് കൗമാരക്കാരന്‍ ജീവനൊടുക്കിയ സംഭവം: ആറ് പേര്‍ക്ക് എതിരെ കേസ്

ckmnews by ckmnews
July 17, 2026
in Kerala
A A
കോഴിക്കോട് കൗമാരക്കാരന്‍ ജീവനൊടുക്കിയ സംഭവം: ആറ് പേര്‍ക്ക് എതിരെ കേസ്
0
SHARES
141
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കോഴിക്കോട് വടകരയിലെ 17 കാരന്റെ മരണത്തില്‍ ആറ് പേര്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ ആത്മഹത്യ ആള്‍ക്കൂട്ട മര്‍ദനവും വിചാരണയും കാരണമെന്ന് പരാതി ഉയർന്നിരുന്നു. ഇതുചൂണ്ടിക്കാട്ടി മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. കണ്ണൂര്‍ സ്വദേശികളായ റിസ്വാന്‍, അഭിനവ് , ഷമില്‍, നസീഫ് , ഷഹബാസ്, മിസ്ഹബ് എന്നിവര്‍ക്ക് എതിരെ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ലഹരി ഉപയോഗിച്ചു എന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി. അഭിജിത്തിന്റെ ഫോണ്‍ സംഘം പിടിച്ച് വാങ്ങി എന്നും ഭീഷണിപ്പെടുത്തി എന്നും കുടുംബം ആരോപിച്ചിരുന്നു. അഭിജിത്ത് ആത്മഹത്യ ചെയ്തത് ഇതില്‍ മനം നൊന്താണ് എന്നാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ച ആണ് അഭിജിത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് തന്നെ കറച്ചാളുകള്‍ ചേര്‍ന്ന് മര്‍ദിച്ചെന്നും ദേഹമാസകലം വേദനയുണ്ടെന്നും ആഭിജിത്ത് അമ്മയോടും സഹോദരനോടും പറഞ്ഞിരുന്നു. എന്നാല്‍ ആത്മഹത്യക്ക് ശേഷമാണ് അഭിജിത്തിന്റെ സുഹൃത്തുക്കള്‍ ഇത്തരത്തില്‍ ഒരു സംഘം ആളുകള്‍ തങ്ങളെ ക്രൂരമായി മര്‍ദിച്ചിരുന്നെന്ന കാര്യം വെളിപ്പെടുത്തുന്നത്. തങ്ങള്‍ ലഹരി ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനമെന്നും അഭിജിത്തിന്റെ ഫോണ്‍ ഈ സംഘം പിടിച്ചുവാങ്ങിയെന്നും വീട്ടില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞിരുന്നു.

പിന്നാലെ അസ്വാഭാവിക മരണത്തിന് ചോമ്പാല പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ അഭിജിത്തിന്റെ സുഹൃത്തുക്കള്‍ ചൊക്ലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിഷയത്തില്‍ അഭിജിത്തിന്റെ കുടുംബമടക്കം പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയെന്നാണ് വിവരം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Related Posts

പ്ലസ് വൺ പരീക്ഷാഫലം ഇന്നറിയാം; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം
Kerala

പ്ലസ് വൺ പരീക്ഷാഫലം ഇന്നറിയാം; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം

July 17, 2026
35
KSUവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ല, വിമർശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല: കെ പി നൗഷാദ് അലി
Kerala

KSUവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ല, വിമർശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല: കെ പി നൗഷാദ് അലി

July 17, 2026
48
‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ
Kerala

‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

July 17, 2026
6
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 17, 2026
0
പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍
Kerala

പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍

July 16, 2026
87
80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; MDMA കടത്തിന്റെ സൂത്രധാരൻ
Crime

80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; MDMA കടത്തിന്റെ സൂത്രധാരൻ

July 16, 2026
487
Next Post
‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

'KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി'; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

Recent News

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

July 17, 2026
2
ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ

ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ

July 17, 2026
23
വാങ്ചുക്കിന്റെ നിരാഹാരം 20-ാം ദിവസത്തിലേക്ക്; ആരോഗ്യനില വഷളാകുന്നു; അവഗണിച്ച് കേന്ദ്രസർക്കാർ

വാങ്ചുക്കിന്റെ നിരാഹാരം 20-ാം ദിവസത്തിലേക്ക്; ആരോഗ്യനില വഷളാകുന്നു; അവഗണിച്ച് കേന്ദ്രസർക്കാർ

July 17, 2026
25
പ്ലസ് വൺ പരീക്ഷാഫലം ഇന്നറിയാം; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം

പ്ലസ് വൺ പരീക്ഷാഫലം ഇന്നറിയാം; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം

July 17, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025