ചങ്ങരംകുളം:മുക്കൂതല വടക്കുമുറി എസ് എസ് എം യു പി സ്കൂളിൽ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ 2 വർഷമായി നടന്നുകൊണ്ടിരിക്കുന്ന കിനോജി റിയൂ ഇന്ത്യ കരാട്ടേ അക്കാദമിയുടെ കളർ ബെൽറ്റ് ടെസ്റ്റ് സംഘടിപ്പിച്ചു. റിട്ടേഡ് എസ്ഐ രാജീവ് ഉൽഘാടനം ചെയ്തു.പിഎ ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അദ്ധ്യാപകൻ സിഎ അബ്ദുൾ റസാഖ് സ്വാഗതം പറഞ്ഞു. മുഖ്യ സെൻസായി സുനിൽ, ഓഫീസ് അസിസ്റ്റൻ്റ് പ്രണവ് എന്നിവർ സംസാരിച്ചു.35 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടിയിൽ മറ്റു അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു