• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

cntv team by cntv team
March 20, 2026
in Kerala
A A
‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്ന് രാഹുൽ ഗാന്ധി. കേരളം ജയിക്കും യുഡിഎഫ് നയിക്കും. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയ്യാർ. അവരെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നു. UDF ന്റെ ഓരോ സ്ഥാനാർത്ഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു.കേരളം തന്റെ വീട്. കേരളത്തിലെ ജനങ്ങൾ തന്റെ കുടുംബം. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും, യുവാക്കളുടെയും ടീം ആണ് യുഡിഎഫ്. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ടാം ഘട്ട പട്ടികയും പുറത്തു വന്നത്. കണ്ണൂരില്‍ ടിഒ മോഹനന്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. 40 സീറ്റുകളിൽ 3 സീറ്റുകളിലേക്ക് സ്വതന്ത്രരെ പരി​ഗണിക്കുന്നുണ്ട്. അതിനാൽ നിലവിൽ 37 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.പെരുമ്പാവൂര്‍ സീറ്റ് ആവശ്യപ്പെട്ട് നിന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും നിരാശയാണ്. അദ്ദേഹത്തേയും പരിഗണിച്ചില്ല. പെരുമ്പാവൂരില്‍ മനോജ് മൂത്തേടനാണ് സ്ഥാനാര്‍ഥി. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലാണ് സ്ഥാനാര്‍ഥി.കൊച്ചിയിൽ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് മത്സരിക്കും. ദീപ്തി മേരി വർ​ഗീസ് കൊച്ചി സീറ്റാനായി അവകാശമുന്നയിച്ചിരുന്നെങ്കിലും മുഹമ്മദ് ഷിയാസ് തന്നെ മത്സരിക്കും. ബിജെപി വിട്ടു വന്ന സന്ദീപ് വാര്യര്‍ തൃക്കരിപ്പൂരില്‍ നിന്നു ജനവിധി തേടും.നേമത്ത് കെഎസ് ശബരിനാഥനും അരുവിക്കരയില്‍ വിഎസ് ശിവകുമാറും കഴക്കൂട്ടത്ത് ശരത്ചന്ദ്ര പ്രസാദും മത്സരിക്കും. എം ലിജുവാണ് കായംകുളത്തെ സ്ഥാനാര്‍ഥി. അബിന്‍ വര്‍ക്കി ആറന്‍മുളയിലും പഴകുളം മധു റാന്നിയിലും ജനവിധി തേടും.കണ്ണൂരില്‍ മത്സരിക്കണമെന്ന പിടിവാശിയുമായി കെ സുധാകരന്‍ എംപി നിലകൊണ്ടതോടെയാണ് രണ്ടാം പട്ടികയിലും അനിശ്ചിതത്വം വന്നത്. ആദ്യ ഘട്ടത്തില്‍ കണ്ണൂരടക്കമുള്ള തര്‍ക്കങ്ങള്‍ നിന്ന സീറ്റുകള്‍ ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Related Posts

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ
Kerala

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ

May 5, 2026
32
മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല
Kerala

മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

May 5, 2026
236
‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ
Kerala

‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ

May 5, 2026
106
‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം
Kerala

‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

May 5, 2026
240
‘അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണയ്ക്കില്ല’; ലക്ഷ്മിപ്രിയ
Kerala

‘അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണയ്ക്കില്ല’; ലക്ഷ്മിപ്രിയ

May 5, 2026
229
സിനിമാ അഭിനയം നിർത്തി; ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി
Kerala

സിനിമാ അഭിനയം നിർത്തി; ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി

May 5, 2026
147
Next Post
വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; ചാവക്കാട് അണുബാധയെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; ചാവക്കാട് അണുബാധയെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

Recent News

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

May 5, 2026
25
ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു

ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു

May 5, 2026
40
ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്

ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്

May 5, 2026
101
ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

May 5, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025