• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സീറ്റില്ലെങ്കിൽ അക്കാര്യം നേരത്തെ പറഞ്ഞുകൂടേ, പ്രചാരണം ആരംഭിച്ചിരുന്നു- എൽദോസ് കുന്നപ്പിള്ളി

cntv team by cntv team
March 20, 2026
in Kerala
A A
സീറ്റില്ലെങ്കിൽ അക്കാര്യം നേരത്തെ പറഞ്ഞുകൂടേ, പ്രചാരണം ആരംഭിച്ചിരുന്നു- എൽദോസ് കുന്നപ്പിള്ളി
0
SHARES
113
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മൂവാറ്റുപുഴയിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി എൽദോസ് കുന്നപ്പിള്ളി. സീറ്റ് നൽകില്ലെന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്നും താൻ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള കേസ് ചിലർ ഹൈക്കമാൻഡിന് മുന്നിൽ പെരുപ്പിച്ചു കാണിച്ചുവെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണ് നേതൃത്വത്തിൽ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.സീറ്റ് വിഭജനത്തിൽ ഇരട്ടത്താപ്പാണ് നടന്നതെന്ന ഗുരുതരമായ ആരോപണമാണ് എൽദോസ് കുന്നപ്പള്ളി ഉന്നയിക്കുന്നത്. എ.കെ. ആന്റണി നൽകിയ റിപ്പോർട്ട് പോലും പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്നങ്ങളുള്ള മറ്റുള്ളവർക്കും ഇടതുപക്ഷത്തുനിന്ന് വന്നവർക്കും സീറ്റ് നൽകിയപ്പോൾ തന്നെ മാത്രം മാറ്റിനിർത്തിയത് വലിയ വേദനയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും എൽദോസിന്റെ അതൃപ്തി മുന്നണിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തന്നെ കാണാനെത്തിയ സ്ഥാനാർഥി മനോജ് മൂത്തേടന് മുഖം കൊടുക്കാൻ എൽദോസ് തയ്യാറായില്ല. മനോജ് വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് എൽദോസ് അവിടെനിന്നും പോവുകയും പിന്നീട് ഫോണിൽ പോലും ലഭ്യമാകാതിരിക്കുകയും ചെയ്തത് അനിശ്ചിതത്വം വർദ്ധിപ്പിച്ചിട്ടുണ്ട്.എൽദോസ് കുന്നപ്പിള്ളിക്ക് കടുത്ത അമർഷമുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കാനോ സ്വതന്ത്ര സ്ഥാനാർത്ഥിയാകാനോ ഉള്ള സാധ്യതകൾ നിലവിൽ കുറവാണെന്നാണ് സൂചനകൾ. അത്തരം കടുത്ത തീരുമാനങ്ങളിലേക്ക് അദ്ദേഹം പോകില്ലെന്ന് അദ്ദേഹത്തിന്റെ ക്യാമ്പിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. ഇതിനിടയിൽ, എൽദോസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പല തലങ്ങളിൽ നടക്കുന്നുണ്ട്.

Related Posts

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്
Kerala

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
97
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Kerala

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
420
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
31
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി
Kerala

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
110
രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ
Kerala

രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

June 20, 2026
862
വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Kerala

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

June 20, 2026
145
Next Post
സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ.വി.നാസറിനെ അനുമോദിച്ചു.

സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ.വി.നാസറിനെ അനുമോദിച്ചു.

Recent News

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

June 21, 2026
19
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

June 21, 2026
2
വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

June 21, 2026
2
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു

June 21, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025