• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍’രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ വാഹനം കഴുങ്ങിന്‍ തോട്ടത്തിലേക്ക് ഓടിച്ച് കയറ്റി’ പ്രതികളെ സാഹസികമായി പിടികൂടി പോലീസ്

ckmnews by ckmnews
March 21, 2026
in UPDATES
A A
ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍’രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ വാഹനം കഴുങ്ങിന്‍ തോട്ടത്തിലേക്ക് ഓടിച്ച് കയറ്റി’ പ്രതികളെ സാഹസികമായി പിടികൂടി പോലീസ്
0
SHARES
4.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍.ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി മാനാത്ത് പറമ്പില്‍ മുഹമ്മദ് നിഹാല്‍(22)ആലംകോട് സ്വദേശി വലിയകത്ത് വീട്ടില്‍ കബീര്‍(28)എന്നിവരെയാണ് ചങ്ങരംകുളം എസ്ഐ വിനുവിന്റെയും ഡാന്‍സാഫ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വാഹനം പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടിയത്.ചങ്ങരംകുളം മാര്‍സ് സിനിമാസിന് സമീപത്ത് വച്ച് ചങ്ങരംകുളം പോലീസ് ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ കാറില്‍ കയറി അമിതവേഗത്തില്‍ ചിയ്യാനൂര്‍ റോഡിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.പോലീസ് പിന്തുടര്‍ന്നതോടെ മറ്റൊരു റോഡിലേക്ക് തിരിയാന്‍ ശ്രമിച്ചതോടെ കഴുങ്ങില്‍ തോട്ടത്തിലേക്ക് വഴി തെറ്റി കയറുകയും ഇവിടെ കൂട്ടിയിട്ട കരിങ്കല്‍ കൂട്ടത്തില്‍ ഇടിച്ച് കയറി നില്‍ക്കുകയായിരുന്നു.പുറകെയെത്തിയ പോലീസ് രണ്ട് പേരെയും പിടികൂടി.പിടിയിലായ കബീര്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു

കഴിഞ്ഞ മാസമാണ് ചങ്ങരംകുളം ഒതളൂര്‍ സ്വദേശിയായ യുവാവിനെ എടപ്പാളില്‍ നിന്ന് മൂന്ന് പേര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി കൊണ്ട് പോയത്.കാറില്‍ വച്ച് ക്രൂരമായി മര്‍ദ്ധിച്ച് ഗുരുതമായി പരിക്കേല്‍പിച്ച് പാലക്കാട് ജില്ലയിലെ വട്ടക്കുന്നത്ത് ഉപേക്ഷിക്കുകയായിരുന്നു.തുടര്‍ന്ന് യുവാവിന്റെ പരാതിയി ല്‍ ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല.സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ചങ്ങരംകുളം എസ് ഐ വിനു,എസ് സി പി ഒ മാരായ സുരേഷ്,ഉദയകുമാർ,നിതീഷ് വിശ്വനാഥ്‌,മണിരാജ്, സിപിഒ മാരായ റിനേഷ്,ശ്രീഷ്,നിതിൻ, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്‌.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കും

Related Posts

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്
UPDATES

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

October 12, 2026
16
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ
UPDATES

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

October 12, 2026
133
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്
UPDATES

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

October 12, 2026
30
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും
UPDATES

ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

October 12, 2026
22
വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്
UPDATES

വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

October 11, 2026
34
കടവല്ലൂരിൽ മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
UPDATES

കടവല്ലൂരിൽ മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

October 11, 2026
296
Next Post
തിരുവനന്തപുരം മെഡി. കോളജിലെ തീപിടിത്തം; അഞ്ചു രോഗികള്‍ മരിച്ചു

തിരുവനന്തപുരം മെഡി. കോളജിലെ തീപിടിത്തം; അഞ്ചു രോഗികള്‍ മരിച്ചു

Recent News

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

October 12, 2026
16
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

October 12, 2026
133
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

October 12, 2026
30
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

October 12, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025