• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രാജ്യത്ത് വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വരുന്നു; നിയമം ഉടൻ

ckmnews by ckmnews
July 3, 2026
in National
A A
രാജ്യത്ത് വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വരുന്നു; നിയമം ഉടൻ
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ഇന്ത്യയിൽ വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് തടയാനാണ് ഈ പുതിയ നീക്കം.

പുതിയ നിയമപ്രകാരം, വിപിഎൻ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഓഫീസ് തുറക്കേണ്ടി വരും. കൂടാതെ, അന്വേഷണ ഏജൻസികളുമായും (CERT-In) സർക്കാരുമായും സഹകരിക്കുന്നതിനായി പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ കമ്പനികൾ ഇന്ത്യയിൽ നിയമിക്കണം. നിയമം പാലിക്കാൻ തയ്യാറാകാത്ത പക്ഷം പ്രാദേശിക ജീവനക്കാർക്ക് ജയിൽശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരുമെന്നാണ് പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നത്.

2021-ലെ ഐടി നിയമപ്രകാരം വലിയ സാമൂഹികമാധ്യമങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശങ്ങൾക്ക് സമാനമായ സുരക്ഷാചട്ടക്കൂടാണ് വിപിഎൻ സേവനദാതാക്കൾക്കും ബാധകമാക്കാൻ പോകുന്നത്.

നേരത്തേ 2022-ൽ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) വിപിഎൻ കമ്പനികളോട് ഉപയോക്താക്കളുടെ വിവരങ്ങൾ (പേര്, ഇമെയിൽ, ഫോൺ നമ്പർ, ഐപി അഡ്രസ് എന്നിവ) കുറഞ്ഞത് അഞ്ചുവർഷത്തേക്കെങ്കിലും സൂക്ഷിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ തങ്ങളുടെ സ്വകാര്യതാ നയങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രോട്ടോൺ വിപിഎൻ, എക്സ്പ്രസ് വിപിഎൻ, നോർഡ് വിപിഎൻ തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഇന്ത്യയിലെ ഫിസിക്കൽ സെർവറുകൾ പിൻവലിക്കുകയായിരുന്നു. ഈ കമ്പനികൾ ഇപ്പോൾ സിംഗപ്പൂരിലെ സെർവറുകൾ വഴിയാണ് ഇന്ത്യയിൽനിന്നുള്ള ഇന്റർനെറ്റ് ട്രാഫിക് തിരിച്ചുവിടുന്നത്.

നീറ്റ് പരീക്ഷാവിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഇന്ത്യയിൽ ടെലിഗ്രാം താത്കാലികമായി നിരോധിച്ചപ്പോൾ, ഇന്ത്യയിൽനിന്നുള്ള തങ്ങളുടെ പുതിയ വിപിഎൻ രജിസ്ട്രേഷനുകളിൽ 120 ശതമാനത്തിലധികം വർധന ഉണ്ടായതായി പ്രോട്ടോൺ വിപിഎൻ ജനറൽ മാനേജർ ഡേവിഡ് പീറ്റേഴ്സൺ വെളിപ്പെടുത്തിയിരുന്നു.

പഴയ നിർദേശങ്ങൾ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് പഴുതുകളടച്ചുള്ള ഒരു പുതിയ നിയമം സർക്കാർ ആസൂത്രണം ചെയ്യുന്നത്. സാധാരണക്കാരായ ഉപയോക്താക്കളെ നിരീക്ഷിക്കാനല്ല ഈ നിയമമെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. മറിച്ച് സൈബർക്കുറ്റകൃത്യങ്ങൾ, റാൻസംവെയർ ആക്രമണങ്ങൾ, സാമ്പത്തികത്തട്ടിപ്പുകൾ തുടങ്ങിയവ അന്വേഷിക്കുന്നതിനും തങ്ങളുടെ ഐഡൻ്റിറ്റി മറച്ചുവെക്കുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിനും അന്വേഷണ ഏജൻസികളെ സഹായിക്കാനാണ് ഈ പുതിയ നിയമം ലക്ഷ്യമിടുന്നത്.

ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ഇന്ത്യ ഏർപ്പെടുത്തുന്ന വിലക്കിന്റെ തോതിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. 2024-ൽ 12,000 ബ്ലോക്കിങ് ഓർഡറുകളാണ് സർക്കാർ പുറപ്പെടുവിച്ചതെങ്കിൽ, 2025-ൽ അത് 24,000 ആയി കുതിച്ചുയർന്നു. ഇത്തരം വിലക്കുകൾ മറികടക്കാൻ വിപിഎൻ ഉപയോഗിക്കുന്നത് സർക്കാരിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നുവെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

Related Posts

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ
Jobs

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ

August 19, 2026
70
കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു
National

കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു

August 19, 2026
45
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി
Kerala

ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

August 19, 2026
119
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
National

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

August 18, 2026
31
സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ
Kerala

സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ

August 18, 2026
24
കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ
National

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

August 15, 2026
78
Next Post
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി; മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ട് നിയമന ഉത്തരവ് നൽകും

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി; മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ട് നിയമന ഉത്തരവ് നൽകും

Recent News

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

August 23, 2026
153
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 23, 2026
80
എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

August 23, 2026
23
ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

August 23, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025