ചങ്ങരംകുളം:കോവിഡിനു ശേഷം കുഴഞ്ഞുവീണ് മരണങ്ങൾ വർദ്ധിച്ചു വരുന്നതിൽ പ്രത്യേകിച്ച് ചെറുപ്പക്കാർ കൂടുതായലായി മരിക്കുന്നതിൽ വാക്സിനുകളുടെ പങ്കിനെപറ്റി സ്വതന്ത്രവും സമഗ്രവുമായ ജുഡീഷ്യൽ അന്വേഷണം നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ജനാരോഗ്യ പ്രസ്ഥാനം ചങ്ങരംകുളം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.കൃത്യമായ പഠനമോ പരീക്ഷണ നിരീക്ഷണങ്ങളൊ ഇല്ലാതെയാണ് കോവിഡ് വാക്സിൻ ജനങ്ങൾക്ക് കൊടുക്കുന്നത് എന്ന ആശങ്ക അക്കാലത്ത് തന്നെ പല ആരോഗ്യ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.പിന്നീട് വലിയ തോതിലുള്ള പാർശ്ശഫലങ്ങൾക്ക് കാരണമായെന്ന് മനസ്സിലാക്കി ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച വാക്സിൻ ഉൾപ്പടെ പലതും വിപണിയിൽ നിന്ന് പിൻവലിക്കുകയുണ്ടായി. വാക്സിൻ വലിയ തോതിൽ പാർശ്ശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് കമ്പനികൾ അതിന്റെ ഫാക്റ്റ് ഷീറ്റിൽ വ്യക്തമാക്കിയതുമാണ്.ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ദേശീയ പ്രതിരോധ വാക്സിൻ ഉപദേശക സമിതി മുൻ അംഗം ഡോ ജേക്കബ് പുളിയിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ,ഒരാളെയും നിബ്ബന്ധപൂർവ്വം കുത്തിവയ്പ്പ് എടുപ്പിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
പി പി യൂസഫലി, ഡോ ജേക്കബ് വടക്കും ചേരി, മുജീബ് കോക്കൂർ, അടാട്ട് വാസുദേവ്ൻ, ഷാനവാസ് വട്ടത്തൂർ സംബന്ധിച്ചു.