• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ടുണീഷ്യയെ തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി നെതർലാന്റ്‌സ്, നോക്കൗട്ടിൽ ബ്രസീലിന് എതിരാളികൾ ജപ്പാൻ

cntv team by cntv team
June 26, 2026
in Sports
A A
ടുണീഷ്യയെ തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി നെതർലാന്റ്‌സ്, നോക്കൗട്ടിൽ ബ്രസീലിന് എതിരാളികൾ ജപ്പാൻ
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ ശ്രദ്ധേയമായ നോക്കൗട്ട് പോരാട്ടങ്ങളുടെ ചിത്രം വ്യക്തമായി. ഗ്രൂപ്പ് എഫിൽ ഇന്ന് നടന്ന മത്സരത്തിൽ ടുണീഷ്യയ്‌ക്കെതിരെ 3-1ന് വിജയിച്ച് നെതർലാന്റ്‌സ് നോക്കൗട്ടിലെത്തി. മറ്റൊരു മത്സരത്തിൽ സ്വീഡനെതിരെ സമനില വഴങ്ങി (1-1) ജപ്പാനും നോക്കൗട്ട് യോഗ്യത നേടി. റൗണ്ട് ഓഫ് 32ൽ മൊറോക്കോ ആകും നെതർലാന്റ്‌സിന്റെ എതിരാളികൾ. അതേസമയം റൗണ്ട് ഓഫ് 32ൽ ഏറ്റവും ശ്രദ്ധേയമായ മത്സരമാകും ജപ്പാന്. ബ്രസീൽ ആണ് ജപ്പാന്റെ എതിരാളികൾ. ജൂൺ 28 മുതലാണ് നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കുക.

അടിക്ക് തിരിച്ചടി എന്ന നിലയിൽ ശക്തമായതായിരുന്നു ടുണീഷ്യ- നെതർലാന്റ്സ് മത്സരം. രണ്ടാം മിനിട്ടിൽ ടുണീഷ്യ ഗോൾ നേടി മുന്നിലെത്തേണ്ടതായിരുന്നു. തൊട്ടടുത്ത മൂന്നാം മിനിട്ടിൽ ഓറഞ്ച് പടയുടെ മുന്നേറ്റത്തിനിടെ ടുണീഷ്യയുടെ എൽയെസ് ഷഖീരിയുടെ സെൽഫ് ഗോളോടെ ഡച്ച് സംഘം മുന്നിലെത്തി. തുടർന്ന് ഏഴാം മിനിട്ടിൽ ബ്രയാൻ ബ്രോബിയുടെ ഗോളോടെ നെതർലാന്റ്‌സ് ആദ്യ പകുതിയിൽ തന്നെ 2-0ന് മുന്നിലായി.

ആദ്യ പകുതിക്ക് ശേഷം ഹസിം മസ്‌തൗരിയിലൂടെ ടുണീഷ്യ ആദ്യ ഗോൾ നേടി. എന്നാൽ 62-ാം മിനിട്ടിൽ ഹെക്കെയിലൂടെ നെതർലാന്റ്‌സ് 3-1ന് മുന്നിലെത്തി. വാശിയേറിയ മത്സരത്തിൽ ടുണീഷ്യ 11 ഫൗളുകൾ നടത്തിയപ്പോൾ ഡച്ച് പടയും ഒട്ടും പിന്നിലായിരുന്നില്ല 10 ഫൗളുകളാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാൽ ബോൾ പൊസിഷനും ഷോട്ടുകളും നോക്കിയാൽ നെതർലാന്റ്‌‌സ് തന്നെയായിരുന്നു മുന്നിൽ.

അതേസമയം മറ്റൊരു മത്സരത്തിൽ സ്വീഡനെതിരെ 1-1 സമനില നേടുകയും നെതർലാന്റ്‌സ് ജയിക്കുകയും ചെയ്‌തതോടെ ഗ്രൂപ്പിൽ രണ്ടാമന്മാരായി ജപ്പാനും യോഗ്യത നേടി. ഗോൾ അവസരങ്ങൾ പിറക്കാതെ വിരസമായ ആദ്യപകുതിയ്‌ക്ക് ശേഷം രണ്ടാം പകുതിയിൽ ഡയ്‌സൺ മേഡയിലൂടെ ജപ്പാനാണ് മുന്നിലെത്തിയത്. 62-ാം മിനിട്ടിൽ അന്തോണി എലങ്ക സ്വീഡനായി ഗോൾ നേടി. ഇഞ്ചുറി ടൈമിൽ സ്വീഡൻ രണ്ടുവട്ടം ഗോൾ നേടേണ്ടതായിരുന്നു. എന്നാൽ ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയുടെ സേവുകൾ വഴി അവർ നോക്കൗട്ട് ഉറപ്പിച്ചു.

Related Posts

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം
Sports

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം

September 28, 2026
47
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
38
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
16
കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ
Kerala

കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

September 24, 2026
22
Next Post
പാരഗ്വായെ പൂട്ടി ഓസ്‌ട്രേലിയ റൗണ്ട് 32-ൽ, അവസാന നിമിഷം യുഎസ്എയെ വീഴ്ത്തി തുർക്കിക്ക് വീരോചിത മടക്കം

പാരഗ്വായെ പൂട്ടി ഓസ്‌ട്രേലിയ റൗണ്ട് 32-ൽ, അവസാന നിമിഷം യുഎസ്എയെ വീഴ്ത്തി തുർക്കിക്ക് വീരോചിത മടക്കം

Recent News

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
0
സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

September 29, 2026
0
38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
80
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025