• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാർ വാടകയ്ക്ക് നൽകും, ജി.പി.എസ്. നോക്കി തട്ടിയെടുക്കും; ഉടമയെ പിടികൂടി വടക്കഞ്ചേരി പോലീസ്

cntv team by cntv team
June 20, 2026
in Kerala
A A
കാർ വാടകയ്ക്ക് നൽകും, ജി.പി.എസ്. നോക്കി തട്ടിയെടുക്കും; ഉടമയെ പിടികൂടി വടക്കഞ്ചേരി പോലീസ്
0
SHARES
323
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വടക്കഞ്ചേരി: വാഹനം വാടകയ്ക്ക് നൽകി തട്ടിപ്പ് നടത്തുന്ന കൊല്ലം സ്വദേശിയെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കൊല്ലം അഞ്ചൽ അഹസ് ജുവൽ (26) ആണ് അറസ്റ്റിലായത്. പണം കൈപ്പറ്റിയശേഷം വാടകയ്ക്ക് നൽകിയ വാഹനം തിരികെക്കൊണ്ടുപോവുകയും വാടകയ്ക്കെടുത്ത ആൾ പരാതിയുമായി വരുമ്പോൾ പണം തിരികെ നൽകാതിരിക്കുകയും ചെയ്തതായാണ് പരാതി.

വാഹനം വാടകയ്ക്ക് നൽകാനുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകുകയാണ് ആദ്യം ചെയ്യുന്നതെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. വലിയ തുക ഇടപാടുകാരനിൽനിന്ന് വാങ്ങി വാടകക്കാലാവധി കഴിയുമ്പോൾ പണംതിരികെ നൽകുന്ന രീതിയിലുള്ള ഇടപാടാണ് പ്രതി നടത്തിയിരുന്നത്.

രണ്ടുലക്ഷം രൂപ അക്കൗണ്ട് വഴിയും മൂന്നുലക്ഷം രൂപ നേരിട്ടുമായി അഞ്ചുലക്ഷം രൂപയാണ് പ്രതി ഇടപാടുകാരിൽനിന്ന് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. വാഹനം വാടകയ്ക്ക് നൽകിയശേഷം വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ്. പിന്തുടർന്ന് പ്രതി വാഹനം തട്ടിയെടുക്കും.വാഹനം വാടകയ്‌ക്കെടുത്തയാൾ പരാതിയുമായെത്തുമ്പോൾ അക്കൗണ്ട് വഴി നൽകിയ പണം മാത്രം തിരികെ നൽകും. നേരിട്ട് നൽകിയ പണത്തിന് തെളിവില്ലാത്തതിനാൽ ഇടപാടുകാർ കേസുമായി മുന്നോട്ടു പോകാതെ പിൻവാങ്ങുകയാണ് പതിവ്.

തട്ടിപ്പിനിരയായ വടക്കഞ്ചേരി വലിയകുളം സ്വദേശി നൽകിയ പരാതിയിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അഹസ് ജുവലിന്റെ തട്ടിപ്പ് രീതി കണ്ടെത്തിയത്. ഇയാളുടെ പേരിൽ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വടക്കഞ്ചേരി എസ്.ഐ. സനീഷ്, എ.എസ്.ഐ. ജൂബി ഇഗ്‌നേഷ്യസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജി. ബവീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
106
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
33
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
7
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
223
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
34
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
378
Next Post
പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്‌; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്‌; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
106
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
33
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
7
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
223
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025