• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

ckmnews by ckmnews
June 13, 2026
in UPDATES
A A
കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
0
SHARES
269
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അക്കിക്കാവ് പി എസ് എം ഡെന്റൽ കോളേജിന് എതിർവശത്ത് പ്രവർത്തിക്കുന്ന ‘ഓട്ടോസോൺ ‘ എന്ന കാർ വർക്ക്‌ഷോപ്പ് ഉടമയെ പത്തോളം പേരടങ്ങുന്ന സംഘം കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി പ്ലാശേരി വീട്ടിൽ 33 വയസ്സുള്ള രാഹുലിനെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. വർക്ക്‌ഷോപ്പിൽ ഒരു കാറിന്റെ പണിയുമായി ബന്ധപ്പെട്ട് രാഹുലും വർക്ക്‌ഷോപ്പ് ഉടമയുമായി മുൻപ് തർക്കമുണ്ടായിരുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് പ്രതിയും സുഹൃത്തുക്കളും ചേർന്ന് അക്രമം നടത്തിയത്.
കരിക്കാട് പതിയാന വളപ്പിൽ വീട്ടിൽ മൊയ്തുട്ടിയുടെ മകനായ റഹീമിനാണ് (33) അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. റഹീമിന്റെ വർക്ക്‌ഷോപ്പിലേക്ക് അതിക്രമിച്ചു കയറിയ സംഘം കത്തി പോലുള്ള മാരകായുധം ഉപയോഗിച്ച് ദേഹത്ത് പല സ്ഥലങ്ങളിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ഇരയായ റഹീമിനെ ഉടൻ തന്നെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നെഞ്ചിലും കാലിലും കയ്യിലും ഏറ്റ മുറിവുകൾക്ക് ആഴമുള്ളതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടുത്തെ ട്രോമാകെയർ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തർക്കത്തെ തുടർന്ന് രാഹുലും അയാളുടെ സുഹൃത്തുക്കളും ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് റഹീം പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ആക്രമണം നടത്തിയ രാഹുലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തനിക്ക് അറിയില്ലെന്നാണ് റഹീം പറഞ്ഞിരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയായ രാഹുലിനെ പോലീസ് വലയിലാക്കിയത്. റഹീമിന്റെ ശരീരത്തിലേറ്റ മുറിവുകളുടെ ആഴം പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Related Posts

ചങ്ങരംകുളം മൂക്കുതല അടാട്ട് വളപ്പിൽ പരേതനായ വേലപ്പ മകൾ പാറുക്കുട്ടി നിര്യാതയായി
UPDATES

ചങ്ങരംകുളം മൂക്കുതല അടാട്ട് വളപ്പിൽ പരേതനായ വേലപ്പ മകൾ പാറുക്കുട്ടി നിര്യാതയായി

September 17, 2026
40
കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ നടത്തി
UPDATES

കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ നടത്തി

September 17, 2026
32
എംബിബിഎസ് ഉന്നത വിജയം നേടി മൂക്കുതല ചേലക്കടവ് സ്വദേശിനി ഷെമീമ കെ വി
UPDATES

എംബിബിഎസ് ഉന്നത വിജയം നേടി മൂക്കുതല ചേലക്കടവ് സ്വദേശിനി ഷെമീമ കെ വി

September 17, 2026
293
തിരൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് ‘യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
UPDATES

തിരൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് ‘യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

September 17, 2026
40
വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
UPDATES

വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

September 17, 2026
104
അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ മെഗാ കോൺവെക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ മെഗാ കോൺവെക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

September 16, 2026
92
Next Post
തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

Recent News

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
2
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

September 17, 2026
1
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

September 17, 2026
1
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025