ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ മൂന്നും നാലും ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഗണിത ശിൽപശാല സംഘടിപ്പിച്ചു. “സരസ്വതി ടീച്ചർ നയിക്കുന്ന ഗണിത ശിൽപശാലയും പരീക്ഷണങ്ങളും” എന്ന പേരിൽ നടന്ന പരിപാടി ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നീണ്ടുനിന്നു.
ഗണിതപഠനം കൂടുതൽ ലളിതവും ആസ്വാദ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ വിവിധ ഗണിതകളികളും പരീക്ഷണങ്ങളും പ്രവർത്തനങ്ങളും നടന്നു. പ്രവർത്തനങ്ങളിലൂടെ ഗണിത ആശയങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.
പ്രധാനാധ്യാപിക പി.ജി. ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സരസ്വതി ടീച്ചർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി. ഗണിതത്തിന്റെ പ്രാധാന്യവും ദൈനംദിന ജീവിതത്തിലെ ഉപയോഗങ്ങളും ടീച്ചർ വിശദീകരിച്ചു.
കുട്ടികളിൽ ഗണിതത്തോടുള്ള താൽപര്യവും ആത്മവിശ്വാസവും വർധിപ്പിക്കാൻ സഹായകമായി.







