• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

ckmnews by ckmnews
June 10, 2026
in Kerala
A A
ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ
0
SHARES
222
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: തലശ്ശേരി ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രതികളുടെ അപ്പീലിലാണ്
സിംഗിള്‍ ബെഞ്ചിന്റെ നടപടി. അടുത്ത തിങ്കളാഴ്ച വരെയാണ് സ്റ്റേ. വിചാരണ മാറ്റണമെന്നാണ് പ്രതികളുടെ ആവശ്യം. അപ്പീലില്‍ പ്രൊസിക്യൂഷന്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹർജി രണ്ടുതവണ തള്ളിയിരുന്നു. അഡീഷനൽ സെഷൻസ് കോടതി (1) ജഡ്ജി സി ജെ ഡെന്നിയാണ് രണ്ടാമത് ഹർജി തള്ളിയത്. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയിൽ ആദ്യം ഹർജി നൽകിയെങ്കിലും സത്യവാങ്മൂലം നൽകാത്തതിനാൽ തള്ളുകയായിരുന്നു. സത്യവാങ്മൂലം ഉൾപ്പെടുത്തി വീണ്ടും ഹർജി നൽകിയെങ്കിലും തള്ളുകയായിരുന്നു.കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തില്‍ പരിക്കേറ്റ ഇ റിയാസിനെയാണ് കോടതി വിസ്തരിച്ചത്. ആയുധങ്ങളുമായെത്തിയ സംഘം ഷുഹൈബിനെ തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നു എന്നായിരുന്നു റിയാസിന്റെ മൊഴി.

2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പത്തരയ്ക്ക് മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മട്ടന്നൂർ എടയന്നൂർ സ്വദേശി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്.

ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഐഎം പ്രവര്‍ത്തകരും അനുഭാവികളുമായ 11 പേരാണ് കേസിലെ ആദ്യ കുറ്റപത്രത്തിലുണ്ടായിരുന്നത്. പിന്നീട് തുടരന്വേഷണം നടത്തി ആറ് പ്രതികളെ കൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Related Posts

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060
Crime

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
31
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി
Kerala

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
314
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
86
എന്നെ സംഘിയെന്ന് വിളിച്ച ‘നിഷ്പക്ഷരേ’, കമ്മികളേ…; നിങ്ങളുടെ അണ്ണാക്കിലെ പിരിവെട്ടിയോ- മാധവ് സുരേഷ്
Kerala

എന്നെ സംഘിയെന്ന് വിളിച്ച ‘നിഷ്പക്ഷരേ’, കമ്മികളേ…; നിങ്ങളുടെ അണ്ണാക്കിലെ പിരിവെട്ടിയോ- മാധവ് സുരേഷ്

July 27, 2026
308
പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ
Kerala

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

July 27, 2026
95
മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു
Kerala

മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു

July 27, 2026
115
Next Post
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ ഫലം ഇന്നില്ല: ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ ഫലം ഇന്നില്ല: ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി

Recent News

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

July 28, 2026
1
പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

July 28, 2026
2
ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു

July 28, 2026
2
എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ നടന്നു

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ നടന്നു

July 28, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025