• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

CMRL-എക്‌സാലോജിക് കേസ്; വീണയ്ക്ക് ED സമന്‍സ്, ചോദ്യം ചെയ്യലിന് ഹാജരാകണം

ckmnews by ckmnews
June 9, 2026
in Kerala
A A
CMRL-എക്‌സാലോജിക് കേസ്; വീണയ്ക്ക് ED സമന്‍സ്, ചോദ്യം ചെയ്യലിന് ഹാജരാകണം
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. വീണ അടക്കം ഒമ്പത് പേര്‍ക്കാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്.

ശശിധരന്‍ കര്‍ത്തയുടെ ഭാര്യയ്ക്കും മകന്‍ ശരണ്‍ എസ് കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. വീണയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കി. വീണയുടെ വിദേശ അക്കൗണ്ട് കേന്ദ്രീകരിച്ച് ഉള്‍പ്പടെ അന്വേഷണം നടത്താനാണ് തീരുമാനം. ബാങ്ക് രേഖകളും ആദായ നികുതി രേഖകളും ഉള്‍പ്പടെ വീണ ഹാജരാക്കുകയും സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കുകയും വേണം. സിഎംആര്‍എല്‍ ഇടപാട് സംബന്ധിച്ചുള്ള രേഖകളിലും വിശദീകരണം നല്‍കേണ്ടി വരും.

കഴിഞ്ഞ ദിവസം ഇ ഡി ഡയറക്ടറായ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. വീണയ്‌ക്കെതിരെ അടക്കം കേസില്‍ ശേഖരിച്ച വിവരങ്ങള്‍ യോഗത്തില്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു. പഴുതടച്ചുള്ള അന്വേഷണം വേണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ എല്ലാ തെളിവുകളും ശേഖരിക്കണമെന്നും നിര്‍ദേശമുണ്ട്.കേസില്‍ ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി അന്വേഷണം വേഗത്തിലാക്കിയിരിക്കുന്നത്. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

Related Posts

തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ
Crime

തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ

October 26, 2026
1
ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
Kerala

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

October 26, 2026
3
തൊഴിലുറപ്പ്: സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു; തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ
Kerala

തൊഴിലുറപ്പ്: സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു; തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ

October 26, 2026
27
പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.
Kerala

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.

October 24, 2026
65
കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!
Entertainment

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
332
പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ
Kerala

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

October 24, 2026
151
Next Post
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

Recent News

തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ

തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ

October 26, 2026
1
എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ

എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ

October 26, 2026
12
നരണിപ്പുഴ കൊഴപ്പുള്ളി റോഡിൽ കൊളത്തേരി പരേതനായ വേലായുധൻ ഭാര്യ ജാനകി നിര്യാതയായി

നരണിപ്പുഴ കൊഴപ്പുള്ളി റോഡിൽ കൊളത്തേരി പരേതനായ വേലായുധൻ ഭാര്യ ജാനകി നിര്യാതയായി

October 26, 2026
54
അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

October 26, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025