• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ആണുങ്ങളാണെങ്കില്‍ ഷാര്‍ജയിലേക്ക് വാടാ…’;ടിക് ടോക് ലൈവിലെ വെല്ലുവിളി ഒടുവില്‍ ചോരക്കളിയിലവസാനിച്ചു! ദുബായില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന്; അറസ്റ്റിലായത് കൊല്ലം സ്വദേശി അടക്കം നാലുപേര്‍

ckmnews by ckmnews
June 2, 2026
in UPDATES
A A
‘ആണുങ്ങളാണെങ്കില്‍ ഷാര്‍ജയിലേക്ക് വാടാ…’;ടിക് ടോക് ലൈവിലെ വെല്ലുവിളി ഒടുവില്‍ ചോരക്കളിയിലവസാനിച്ചു! ദുബായില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന്; അറസ്റ്റിലായത് കൊല്ലം സ്വദേശി അടക്കം നാലുപേര്‍
0
SHARES
925
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഷാര്‍ജ: ടിക് ടോക്കിലെ വാശിയും വെല്ലുവിളിയും പ്രവാസി മലയാളിയുടെ ജീവനെടുത്ത വാര്‍ത്തയ്ക്ക് പിന്നാലെ,കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മായില്‍ പൊന്നനാണ് (40) പൊതുസ്ഥലത്ത് ക്രൂരമായി കുത്തേറ്റ് മരിച്ചത്. കേസില്‍ കൊല്ലം സ്വദേശിയായ മുഖ്യപ്രതിയടക്കം നാല് പേരെയും ബുഹൈറ പോലീസ് അറസ്റ്റ് ചെയ്തതോടെ സംഭവത്തിന്റെ ചുരുളഴിയുകയാണ്.

വെറുമൊരു തമാശയിലോ തര്‍ക്കത്തിലോ ഒതുങ്ങേണ്ടിയിരുന്ന സോഷ്യല്‍ മീഡിയ ചലഞ്ച്,എങ്ങനെയാണ് ഒരു കൊടുംകൊലപാതകത്തിലേക്ക് വഴിമാറിയത് എന്നതിനെക്കുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ദിവസങ്ങളായി ടിക് ടോക്ക് ലൈവുകളിലൂടെയും കമന്റുകളിലൂടെയും ഇരുവരും തമ്മില്‍ കടുത്ത വ്യക്തിപരമായ അധിക്ഷേപങ്ങളും വെല്ലുവിളികളും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ‘കണ്ടുമുട്ടാം’ എന്ന വെല്ലുവിളി സ്വീകരിച്ച് ഇസ്മായില്‍ ദുബായില്‍ നിന്നും ഷാര്‍ജ അല്‍ നഹ്ദയിലെത്തിയത്

വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു ഇസ്മായില്‍.കഴിഞ്ഞ ദിവസം ടിക് ടോക്കിലൂടെ വെല്ലുവിളിക്ക് പിന്നാലെ പ്രതിയെ നേരില്‍ കാണാനായി ഇസ്മായില്‍ ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ എത്തുകയായിരുന്നു.തുടര്‍ന്ന് പൊതുസ്ഥലത്തുവെച്ച് ഇരുവരും തമ്മില്‍ വീണ്ടും രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാകുകയും, അത് പെട്ടെന്ന് തന്നെ കത്തിക്കുത്തിലേക്ക് നീങ്ങുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുവെച്ചു തന്നെ ഇസ്മായില്‍ മരണപ്പെടുകയായിരുന്നു.

പൊതുസ്ഥലത്തുവെച്ച് നടന്ന ഈ കൊലപാതകത്തിന്റെയും ആക്രമണത്തിന്റെയും വ്യക്തമായ ദൃശ്യങ്ങള്‍ ഷാര്‍ജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ തെളിവുകളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ബുഹൈറ പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുകയും പ്രതികളെ ഉടന്‍ തന്നെ വലയിലാക്കുകയും ചെയ്തത്. ടിക് ടോക്കിലൂടെ നിരന്തരം വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പ്രധാന പ്രതിയെന്നാണ് പോലീസ് നല്‍കുന്ന സൂചന.

മരണപ്പെട്ട ഇസ്മായിലിന്റെ ഭാര്യയും മക്കളും നാട്ടിലാണ് കഴിയുന്നത്.ഇയാളുടെ സഹോദരന്‍ ജുബൈറും ദുബായില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. നിലവില്‍ ഇസ്മായിലിന്റെ മൃതദേഹം ഷാര്‍ജയിലെ അല്‍ ഖാസ്മിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് ഇന്‍ക്വസ്റ്റും മറ്റ് നിയമപരമായ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പ്രവാസി കൂട്ടായ്മകളുടെ സഹായത്തോടെ ബന്ധുക്കള്‍ നടത്തിവരികയാണ്. സോഷ്യല്‍ മീഡിയയിലെ വെറും വാശി മനുഷ്യ ജീവനപഹരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത് പ്രവാസി മലയാളി സമൂഹത്തിനിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്

Related Posts

വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
UPDATES

വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

September 17, 2026
1
അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ മെഗാ കോൺവെക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ മെഗാ കോൺവെക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

September 16, 2026
91
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷ്മി വിനായക ഹോമവും മൂടപ്പസേവയും നടന്നു
UPDATES

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷ്മി വിനായക ഹോമവും മൂടപ്പസേവയും നടന്നു

September 16, 2026
17
മെസ്സി വിവാദം; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലുൾപ്പെടെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി റെയ്ഡ്
UPDATES

മെസ്സി വിവാദം; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലുൾപ്പെടെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി റെയ്ഡ്

September 16, 2026
77
സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി ഹൂതി ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് വ്യോമസേന
UPDATES

സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി ഹൂതി ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് വ്യോമസേന

September 16, 2026
200
മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ചങ്ങരംകുളം സ്വദേശിനി സീതല്‍
UPDATES

മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ചങ്ങരംകുളം സ്വദേശിനി സീതല്‍

September 16, 2026
656
Next Post
ലോകകപ്പില്‍ ബൂട്ടണിയാന്‍ ആദ്യമായി ഒരു മലയാളി താരം, ഖത്തര്‍ ടീമിലിടം നേടിയത് തലശേരിക്കാരൻ തഹ്സിന്‍ മുഹമ്മദ് എന്ന 19കാരന്‍

ലോകകപ്പില്‍ ബൂട്ടണിയാന്‍ ആദ്യമായി ഒരു മലയാളി താരം, ഖത്തര്‍ ടീമിലിടം നേടിയത് തലശേരിക്കാരൻ തഹ്സിന്‍ മുഹമ്മദ് എന്ന 19കാരന്‍

Recent News

വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

September 17, 2026
1
മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
396
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
54
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
116
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025